റായ്പുർ: ഛത്തിസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ച 2000ത്തിൽ ആദ്യ മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യം കോൺഗ്രസിെൻറ അജിത് ജോഗിക്കായിരുന്നു. പിന്നീടുണ്ടായ മൂന്നു തെരഞ്ഞെടുപ്പുകളിലും പുറത്തിരിക്കാനായിരുന്നു കോൺഗ്രസിെൻറ വിധി. ഇേഞ്ചാടിഞ്ച് പോരാട്ടം നടെന്നങ്കിലും ബി.ജെ.പിയുടെ രമൺ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ കോൺഗ്രസിനായില്ല.
അജിത് േജാഗി പിന്നീട് കോൺഗ്രസ് വിട്ട് ഇപ്പോൾ ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുേമ്പാഴും ദലിത്, പിന്നാക്ക വോട്ടുകൾ പരമാവധി നേടിയെടുത്താൽ ഇക്കുറി ബി.ജെ.പിയെ മറിച്ചിടാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഛത്തിസ്ഗഢ് ജനത കോൺഗ്രസ്- ജെ പാർട്ടിയുമായി അജിത് ജോഗി ഇത്തവണയും രംഗത്തുണ്ട്. 91 നിയമസഭ സീറ്റുകളുള്ള ഇവിടെ നിലവിൽ ബി.ജെ.പിക്ക് 49 സീറ്റും കോൺഗ്രസിന് 39 സീറ്റുമാണുള്ളത്. ഒാരോ സീറ്റ് വീതം ബി.എസ്.പിയും സ്വതന്ത്രനും പങ്കിട്ടു. ഒരു സീറ്റ് ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്കുള്ള നോമിനേറ്റഡ് സീറ്റാണ്.
2013ലെ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം നോക്കുേമ്പാൾ 0.7 ശതമാനം വോട്ടുകളുടെ മാത്രം കുറവാണ് കോൺഗ്രസിനുള്ളത്. ദലിതരും ആദിവാസികളുമാണ് കോൺഗ്രസിെൻറ പ്രധാന വോട്ട് ബാങ്ക് (65 ശതമാനം). ഉയർന്ന ജാതിക്കാരുടെയും പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകൾ (70 ശതമാനം) സമാഹരിച്ചാണ് ബി.ജെ.പി നേട്ടം കൈവരിച്ചത്. കഴിഞ്ഞതവണ ബി.ജെ.പിയിലേക്ക് ചോർന്ന ദലിത് വോട്ടുകൾ തിരിച്ചുപിടിക്കാൻ പിന്നാക്ക വിഭാഗം നേതാവ് തമ്രദ്വജ് സാഹുവിനെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. പ്രവർത്തകർക്ക് ആവേശമേകാൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത മാസം ഛത്തിസ്ഗഢിൽ പര്യടനം നടത്തും.
അതേസമയം, മൂന്നു തവണ മുഖ്യമന്ത്രിയായ രമൺ സിങ്ങിെൻറ ജനകീയതയും പ്രധാനമന്ത്രി മോദിയുടെ പ്രഭാവവും ഇത്തവണയും അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം. മൊത്തം 1.85 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. മാവോ ഭീഷണിയുള്ളതിനാൽ അതിസുരക്ഷ പ്രാധാന്യമുള്ള 18 മണ്ഡലങ്ങളിൽ നവംബർ 12നും ബാക്കിയുള്ള 72 മണ്ഡലങ്ങളിൽ നവംബർ 20നുമാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.