ഹൈദരാബാദ്: നിയമ സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച തെലങ്കാനയിൽ കോൺഗ്രസും തെലുഗു ദേശം പാർട്ടിയും സി.പി.െഎയും സഖ്യം രൂപീകരിച്ചു. മൂന്ന് പാർട്ടികളും ചേർന്ന സഖ്യമായിരിക്കും ഇൗ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുക. മൂന്ന് പാർട്ടികളുടെയും നേതാക്കൾ ഗവർണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
കെ.ചന്ദ്രശേഖര റാവുവിനെ മുഖ്യമന്ത്രിയാക്കി തെലങ്കാന രാഷ്ട്ര സമിതിയായിരുന്നു നാലു വർഷമായി സംസ്ഥാനം ഭരിച്ചിരുന്നത്. സംസ്ഥാനത്ത് പാർട്ടിയുടെ പ്രതിഛായ നല്ലതാണെന്നും 100ലേെറ സീറ്റുകൾ നേടിക്കൊണ്ട് അധികാരത്തിൽ തിരിച്ചെത്താമെന്നും കണക്കു കൂട്ടിയാണ് ചന്ദ്രശേഖര റാവു നിയമ സഭ പിരിച്ചു വിട്ടത്. എന്നാൽ ടി.ആർ.എസിൽ നിന്ന് സംസ്ഥാന ഭരണം പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്.
നിയമസഭ പിരിച്ചു വിട്ടതോടെ കെ. ചന്ദ്രശേഖര റാവുവിെൻറ നേതൃത്വത്തിൽ കാവൽ മന്ത്രിസഭയാണ് ഇപ്പോൾ തെലങ്കാന ഭരിക്കുന്നത്. എന്നാൽ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി സ്ഥാനത്തിരുന്നാൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ നേരത്തെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിനെതിെര സുപ്രീം കോടതിയെ സമീപിക്കുമെന്നും സഖ്യകക്ഷി നേതാക്കൾ പറഞ്ഞു.
വോട്ടർ പട്ടിക പുനഃപരിശോധന പൂർത്തിയാകാത്തതിനാൽ ഇൗ വർഷം തെരഞ്ഞെടുപ്പ് നടത്താനാകിെല്ലന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റി. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുെടയും ശിങ്കിടിയാണ് മുഖ്യമന്ത്രിയെന്നും കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.