നാലാം വട്ടവും വരുമെന്ന് കോണ്‍ഗ്രസ്


ഇംഫാല്‍: വീണ്ടും അധികാരത്തില്‍ വരുമെന്നതില്‍ കോണ്‍ഗ്രസിന് സംശയമേതുമില്ല.  ആ ആത്മവിശ്വാസത്തിലാണ് അവര്‍ വോട്ടര്‍മാര്‍ക്ക് മുന്നിലത്തെുന്നത്.  ഒന്നര പതിറ്റാണ്ടായി  കോണ്‍ഗ്രസാണ് ഭരണത്തില്‍. 

അതിനിടെ  വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നു. ഇത്തവണ ഭരണവിരുദ്ധ വികാരവും അതിജീവിക്കേണ്ടതുണ്ട്. എന്നാലും  ഒക്റാം ഇബോബി സിങ്ങിന്‍െറ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് പാര്‍ട്ടി വക്താവ് കെ.എച്ച്. ജോയ് കിഷന്‍ പറയുന്നത്. കോണ്‍ഗ്രസില്‍നിന്നുള്ള നിരവധി നേതാക്കളാണ് അടുത്തിടെ ബി.ജെ.പിയിലേക്ക് കൂറുമാറിയത്.

നിലവിലെ ജില്ലകള്‍ വിഭജിച്ച് ഏഴ് പുതിയ ജില്ലകള്‍ രൂപവത്കരിച്ചതും സദര്‍ ഹില്‍സിനെ സമ്പൂര്‍ണ ജില്ലയായി പ്രഖ്യാപിച്ചതുമാണ് പ്രധാന ഭരണ നേട്ടമായി  കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.  മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

 

Tags:    
News Summary - congress will come forth time also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.