വീഴുന്നത്​ കോൺഗ്രസി​െൻറ മൂല്ല്യം; ദിവ്യ സ്​പന്ദനയുടെ ‘പക്ഷി കാഷ്ഠം’ പ്രയോഗത്തിന്​ ബി.ജെ.പിയുടെ മറുപടി

ന്യുഡൽഹി: സർദാർ വല്ലഭായ്​ പ​േട്ടലി​​​െൻറ പ്രതിമയുടെ പാദത്തിനരികെ പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച്​​ ‘പക്ഷി കാഷ്​ഠം വീണതാണോ’ എന്നു ചോദിച്ചുകൊണ്ടുള്ള ദിവ്യ സ്​പന്ദനയുടെ പരാമർശം വിവാദമായി.

സ്​പന്ദന പ്രയോഗിച്ച ഭാഷയോട്​ യോജിപ്പി​െല്ലന്ന്​ കോൺഗ്രസ്​ വ്യക്തമാക്കി. അതേ സമയം, വീഴ​ുന്നത്​ കോൺഗ്രസി​​​െൻറ മൂല്യങ്ങളാണെന്നും സർദാർ പ​േട്ടലിനോടുള്ള ചരിത്രപരമായ അവഗണനയുടേയും നരേന്ദ്രമോദിയോടുള്ള രോഗാതുരമായ ഇഷ്​ടക്കേടി​​​െൻറയും ആകെ തുകയാണ്​ ദിവ്യ സ്​പന്ദന പ്രയോഗിച്ച ഭാഷയെന്നും ബി.ജെ.പി തിരിച്ചടിച്ചു.

എന്നാൽ ത​​​െൻറ കാ​ഴ്​ചപ്പാടുകൾ ത​േൻറതു മാത്രമാണെന്നും താൻ എന്താണ്​ അർഥമാക്കിയതെന്ന്​ വ്യക്തത വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ സ്​പന്ദന ബി.ജെ.പിയുടെ ട്വീറ്റിന്​ മറുപടി നൽകി.

Tags:    
News Summary - Controversy Over Divya Spandana's "Bird-Dropping" Tweet On PM Modi -politics news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.