കൊല്ലം: സി.പി.െഎ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് കെ. അനിരുദ്ധനെ നീക്കാനുള്ള സംസ് ഥാന നേതൃത്വത്തിെൻറ നീക്കം പൊളിഞ്ഞു. ബുധനാഴ്ച ജില്ല കൗൺസിൽ യോഗത്തിൽ സംസ്ഥാന ന ിർവാഹകസമിതിയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണുയർന്നത്. ഇതേതുടർന്ന് അനിരുദ്ധനെ നിലനിർത്താൻ ധാരണയായി.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ സാന്ന ിധ്യത്തിൽ ഉച്ചയൂണിനുപോലും പിരിയാെത ഒരുപകൽ മുഴുവൻ ചേർന്ന യോഗത്തിൽ ശക്തമായ വാദപ്രതിവാദമുണ്ടായി. അനിരുദ്ധനെ നീക്കി പകരം സംസ്ഥാന നിർവാഹകസമിതി നിർദേശിച് ച ആർ. രാജേന്ദ്രനെ നിയമിക്കുന്നതിനോട് ഭൂരിപക്ഷം ജില്ല കൗൺസിൽ അംഗങ്ങളും വിയോജിച് ചു.
ചൊവ്വാഴ്ച സംസ്ഥാന നിർവാഹകസമിതി യോഗമാണ് അനിരുദ്ധനെ മാറ്റി മുൻ ജില്ല അസി. സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ആർ. രാജേന്ദ്രനെ കൊണ്ടുവരാൻ തീരുമാനിച്ചത്. അനിരുദ്ധെൻറ ദേശീയ കൗൺസിൽ അംഗത്വം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ബുധനാഴ്ച ജില്ല കൗൺസിൽ യോഗത്തിൽ കാനം രാജേന്ദ്രൻ തീരുമാനം അറിയിച്ചു. അനിരുദ്ധനെ ഇൗ ഘട്ടത്തിൽ മാറ്റുന്നതിനോട് മന്ത്രി കെ. രാജു ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പാർട്ടി എം.എൽ.എമാരും വിയോജിച്ചു.
ചൊവ്വാഴ്ച ഇക്കാര്യം സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ചർച്ചചെയ്തപ്പോൾ തന്നെ അസി.സെക്രട്ടറി കെ. പ്രകാശ്ബാബുവും വിയോജിച്ചിരുന്നു. മണ്ഡലം സെക്രട്ടറിമാരും എതിർത്തു. കടയ്ക്കൽ, ചടയമംഗലം, നെടുവത്തൂർ, കുണ്ടറ മണ്ഡലം സെക്രട്ടറിമാർ മാത്രമാണ് സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം സ്വീകാര്യമാണെന്ന് അറിയിച്ചത്.
എന്നാൽ, തീരുമാനം നടപ്പാക്കിയേ തീരൂെവന്ന നിലപാടിലായിരുന്നു കാനം രാജേന്ദ്രൻ. എടുത്ത തീരുമാനം നടപ്പാക്കിയശേഷമേ മടങ്ങൂെവന്നും അദ്ദേഹം കർശനമായി പറഞ്ഞു. അതോടെ, രാജേന്ദ്രന് പകരം മുൻ എം.എൽ.എ പി.എസ്. സുപാലിെൻറ പേര് നിർദേശിക്കുന്നതായി 13 മണ്ഡലം സെക്രട്ടറിമാർ അറിയിച്ചു. ഇടക്കാലത്ത് പാർട്ടി വിട്ടുപോയി മടങ്ങിവന്നയാളെ ജില്ല നേതൃത്വം ഏൽപിക്കുന്നതിലെ അതൃപ്തിയും ചിലർ മറച്ചുവെച്ചില്ല.
ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. തുടർന്ന്, നിലപാട് വ്യക്തമാക്കിയ അനിരുദ്ധൻ, കടുത്ത വിമർശനമാണ് നടത്തിയത്. തെൻറ വ്യക്തിത്വത്തെ ചോദ്യം ചെയ്യുംവിധം വെടക്കാക്കി സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിലെ അതൃപ്തി അദ്ദേഹം തുറന്നുപറഞ്ഞു. ഇതോടെ, നിലപാട് മയപ്പെടുത്താൻ കാനം രാജേന്ദ്രനും തയാറായി. തുടർന്ന് അനിരുദ്ധൻ തന്നെ ജില്ല സെക്രട്ടറി സ്ഥാനത്ത് തുടരെട്ടയെന്ന് കാനം വ്യക്തമാക്കുകയായിരുന്നു.
അപവാദ പ്രചാരണമെന്ന് അനിരുദ്ധൻ
കൊല്ലം: പാർട്ടിയിൽ തനിക്കെതിരെ കുറച്ചുകാലമായി അപവാദ പ്രചാരണം നടക്കുകയാണെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ. അനിരുദ്ധൻ. ജില്ല കൗൺസിൽ യോഗത്തിലാണ് അദ്ദേഹം കടുത്തവിമർശനം നടത്തിയത്. തെൻറ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന നീക്കം ഉണ്ടായതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറാൻ താൽപര്യമില്ല. ജില്ല കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജില്ല സെക്രട്ടറിയാകാൻ സ്വന്തം നിലയിൽ ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന നിർവാഹകസമിതി തെൻറ പേര് നിർദേശിക്കുകയുമായിരുെന്നന്ന് ആർ. രാജേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.