തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തോൽവിക്ക് ശബരിമല വിവാദം കാരണമായിട്ടുണ്ടെന്ന് സി.പി.ഐ തൃശൂർ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തൽ. തൃശൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വൻ വിജയത്തിന് കാരണമായത് ശബരിമലക്കൊപ്പം, ന്യൂനപക്ഷങ്ങൾ ഇടതുമുന്നണിയെ കൈവിട്ടതുമാണെന്ന് അഭിപ്രായമുയർന്നു.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. ജില്ലയിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിലെയും തോൽവി ചർച്ച ചെയ്തുവെങ്കിലും പ്രധാനമായും തൃശൂരിലെ തോൽവിയിലാണ് ചർച്ച കേന്ദ്രീകരിച്ചത്. തോൽവി അന്വേഷിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുക മാത്രമല്ല, യു.ഡി.എഫിൽ കേന്ദ്രീകരിക്കുകയും െചയ്തുവെന്ന് യോഗം വിലയിരുത്തി. ആറിന് സംസ്ഥാന കൗൺസിലിൽ ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ട് പരിഗണിക്കും. ഇതടക്കമുള്ളവ 15ന് ജില്ല കൗൺസിൽ യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.