തിരുവനന്തപുരം: വയനാട് ഒഴികെ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ലോക്സഭ മണ്ഡല ങ്ങളിൽ വിജയ പ്രതീക്ഷയിൽ സി.പി.െഎ. തിരുവനന്തപുരത്ത് എല്ലാ അനുകൂല സാഹചര്യവും വോ ട്ടായി മാറിയാൽ 30,000 വോട്ടിെൻറ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. തൃശൂരിൽ 55,000 വോട്ടിെൻറ ലീഡു ം മാവേലിക്കരയിൽ 40,000 വോട്ടിെൻറ ലീഡുമാണ് പ്രതീക്ഷിക്കുന്നത്.
വോെട്ടടുപ്പിനു ശേ ഷം ആദ്യമായി ചേർന്ന സംസ്ഥാന നിർവാഹക സമിതിയിലാണ് ഇൗ പ്രാഥമിക വിലയിരുത്തൽ. അടിയൊഴുക്ക് അടക്കം വിലയിരുത്തി വിശദ റിപ്പോർട്ട് മേയ് 17 നകം സമർപ്പിക്കാൻ 14 ജില്ല കൗൺസിലുകളോട് നിർദേശിച്ചു. ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള കോൺഗ്രസിെൻറ ശ്രമങ്ങൾക്ക് ചില മാധ്യമങ്ങൾ കൂട്ടുനിെന്നന്ന വിമർശവും യോഗത്തിൽ ഉയർന്നു. ബി.ജെ.പിക്ക് ഇല്ലാത്ത ശക്തി ഉയർത്തിക്കാട്ടി പ്രചരിപ്പിച്ചു. അതിന് സഹായകമായി സർവേ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
രാഹുൽ ഗാന്ധി എതിർ സ്ഥാനാർഥിയായ വയനാട് പരമാവധി മത്സരം കാഴ്ചവെക്കാൻ സാധിെച്ചന്നാണ് വിലയിരുത്തൽ. ഭീതിദമായ തിരിച്ചടി വയനാട് സംഭവിക്കില്ലെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്. കടുത്ത മത്സരം നടന്ന തിരുവനന്തപുരത്ത് രാഷ്ട്രീയ വോട്ടുകൾ മാത്രമാണ് ലഭിക്കുന്നതെങ്കിൽ കുറഞ്ഞത് 7000 വോട്ടിന് സി. ദിവാകരൻ ജയിക്കും. വോട്ട് ചെയ്യാതെ നാട്ടിൽ േപാകുന്ന സർവിസ് മേഖലയിൽനിന്നുള്ള ഇടത് വോട്ടുകൾ അടക്കം ഇത്തവണ ലഭിച്ചു. ദലിത്, പിന്നാക്ക സമുദായ കേന്ദ്രീകരണം, ക്രൈസ്തവ- മുസ്ലിം ന്യൂനപക്ഷങ്ങളിൽനിന്നുള്ള അനുകൂല നിലപാട് കൂടി ചേർന്നാൽ 25,000- 30,000 വോട്ടിെൻറ ഭൂരിപക്ഷം ലഭിക്കും.
ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. നേമം നിയമസഭ മണ്ഡലത്തിൽ മാത്രമേ അവർക്ക് ലീഡ് ലഭിക്കൂ. കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ലീഡ് നേടും. തിരുവനന്തപുരത്ത്, വട്ടിയൂർക്കാവിലും യു.ഡി.എഫ് നേരിയ ലീഡ് കൈവരിക്കും.
മാേവലിക്കരയിൽ ചങ്ങനാശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നേരിയ ലീഡ് നേടി വിജയിക്കും. തൃശൂരിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. രണ്ട് ലക്ഷത്തിലേറെ വോട്ട് ബി.ജെ.പി പിടിച്ചാൽ രാജാജി മാത്യു തോമസിെൻറ ഭൂരിപക്ഷം നല്ലവണ്ണം വർധിക്കും. റോമൻ കത്തോലിക്ക സമുദായ വോട്ടുകൾ ഉൾപ്പെടെ അനുകൂലമായി മാറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.