തിരുവനന്തപുരം: മാവോവാദി വധത്തിലും രണ്ട് വിദ്യാർഥികൾെക്കതിരെ യു.എ.പി.എ ചുമത്ത ിയതിലും സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം തിളച്ചുമറിയുേമ്പാൾ സി.പി.എം സംസ്ഥാന, ദേ ശീയ നേതാക്കൾ പഠിതാക്കൾക്ക് ആശയശാസ്ത്ര വ്യക്തത വരുത്തുകയായിരുന്നു. മുതിർന്ന പി.ബി അംഗങ്ങൾ മുതൽ കേന്ദ്ര കമ്മിറ്റി നേതാക്കൾ അടക്കം ആറ് ദിവസമായി തലസ്ഥാനത്ത് നട ക്കുന്ന പാർട്ടി ക്ലാസിൽ പഠിപ്പിക്കുേമ്പാഴാണ് രണ്ട് സംഭവങ്ങളും നടന്നത്.
പ്രതിപക്ഷം ആരോപണത്തിെൻറ മുന മുഖ്യമന്ത്രിക്ക് നേരെ തിരിക്കുകയും യു.എ.പി.എ ചുമത്തലിെനതിരെ കോഴിക്കോട് ജില്ലയിൽ കീഴ് ഘടകങ്ങളിൽനിന്ന് പ്രതിഷേധം ഉയരുകയും ചെയ്തപ്പോൾ പാർട്ടി നിലപാട് വ്യക്തമാകാൻ ആരും ഉണ്ടായില്ല. ഇക്കാര്യത്തിൽ അണികൾക്കിടയിൽ കടുത്ത അതൃപ്തി പുകയുകയാണ്. ഒടുവിൽ യു.എ.പി.എ ചുമത്തിയ നടപടി സർക്കാറിെനതിരെ തിരിച്ചുവിടാനുള്ള ശ്രമം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന പ്രസ്താവന മാത്രമാണ് സംസ്ഥാന സെക്രേട്ടറിയറ്റ് പുറത്തിറക്കിയത്.
ഒക്ടോബർ 29 മുതൽ നവംബർ നാല് വരെ വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ നടക്കുന്ന സംസ്ഥാന പാർട്ടി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ക്ലാെസടുക്കാൻ എത്തിയത് പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, ബൃന്ദാ കാരാട്ട്, എം.എ. ബേബി എന്നിവരാണ്. എ. വിജയരാഘവൻ, തോമസ് െഎസക്, എം.വി. േഗാവിന്ദൻ, എളമരം കരീം തുടങ്ങിയവരും ഉണ്ടായിരുന്നു.
29ന് പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒക്ടോബർ 28നാണ് അട്ടപ്പാടിയിൽ ആദ്യ മാവോവാദി വധം നടന്നത്. അടുത്തദിവസം മുതൽ മുതിർന്ന നേതാക്കൾ മുഴുവൻ കേരളത്തിലുണ്ടായിരുന്നു. പ്രകാശ് കാരാട്ട് ശനിയാഴ്ചയാണ് മടങ്ങിയത്. പുതിയ കാലഘട്ടത്തിെൻറ ആവശ്യങ്ങൾക്കനുസരിച്ച് പാർട്ടി നേതാക്കളുടെ ആശയ ബോധനിലവാരം വികസിപ്പിക്കണമെന്ന കൊൽക്കത്ത പാർട്ടി കോൺഗ്രസിെൻറ നിർദേശം അനുസരിച്ചാണ് പാർട്ടി ക്ലാസ് ആരംഭിക്കുന്നതെന്നാണ് എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. സംസ്ഥാന തലത്തിലുള്ള പാർട്ടി അധ്യാപകരായ 169 പേരാണ് ക്ലാസിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.