ന്യൂഡൽഹി: സി.പി.എമ്മിലെയും സി.പി.െഎയിലെയും ചർച്ചകൾ ഇടതുപക്ഷ െഎക്യത്തെക്കുറിച്ചാണെങ്കിലും നിർണായക പങ്കുവഹിക്കുന്നത് വലതുപക്ഷ പാർട്ടിയായ കോൺഗ്രസ്. ഇക്കാര്യത്തിൽ സി.പി.എം പി.ബി നിലപാട് വ്യക്തമാക്കി. സി.പി.െഎയുടെ നിലപാടാണ് ഇനി നിർണായകം. 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ ജനുവരിയിൽ സി.പി.െഎ ദേശീയ കൗൺസിൽ ചേരും. മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും ഇടതുപക്ഷ പാർട്ടികളുടെ െഎക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കണമെന്നുമാണ് സി.പി.എം പി.ബി തീരുമാനം.
എന്നാൽ, ആർ.എസ്.എസ്-ബി.ജെ.പി ഫാഷിസ്റ്റ് പ്രവണതകൾക്ക് എതിരായ സമരങ്ങൾക്ക് ഇടത്, മതേതര, ജനാധിപത്യ വേദി വേണമെന്നതാണ് സി.പി.െഎ നിലപാട്. ഇതനുസരിച്ചുള്ള രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിലേക്കാണ് സി.പി.െഎ നീക്കം.
ഇൗ വർഷമാദ്യം മുതലേ സി.പി.െഎയിൽനിന്ന് ഇത് സംബന്ധിച്ച സൂചനകൾ വന്നിരുന്നു. മാർച്ചിലെയും മേയിലെയും കേന്ദ്ര സെക്രേട്ടറിയറ്റ്, ദേശീയ നിർവാഹക സമിതി യോഗങ്ങൾ പൊതുവേദി രൂപവത്കരിക്കേണ്ട ആവശ്യം എടുത്തുപറഞ്ഞു. സി.പി.എം കേന്ദ്രങ്ങളിൽ നിന്നുള്ള കോൺഗ്രസ് ബന്ധമെന്ന വിമർശത്തെ തുടർന്ന് അത് രാഷ്ട്രീയ മുന്നണിയോ തെരഞ്ഞെടുപ്പ് സഖ്യമോ അല്ലെന്ന് സി.പി.െഎ വ്യക്തമാക്കി. അതേസമയം, അന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ മാറിയെന്ന വിലയിരുത്തലിലാണ് ഇന്ന് സി.പി.െഎ നേതൃത്വം. ഇടതുപക്ഷ പാർട്ടികളാൽ മാത്രം ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ തോൽപിക്കാനാവില്ല, അതിന് ജനാധിപത്യ, മതേതര, ഇടതു പൊതുേവദി വേണമെന്ന നിലപാടാണ് നേതൃത്വത്തിന്. ഇതിന് അനുസൃതമായ കരട് രാഷ്ട്രീയ പ്രമേയമാവും തയാറാക്കുക. പൊതുതെരഞ്ഞെടുപ്പിനു മുമ്പായിതന്നെ ഇത്തരമൊരു വേദി വേണമെന്ന നിലപാടാണ് പാർട്ടിക്ക്. അതേസമയം, സംസ്ഥാന ഘടകങ്ങൾക്ക് രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച മൃദു നിലപാട് സ്വീകരിക്കാൻ സൗകര്യം നൽകുന്നത് കൂടിയാവും ഇതെന്നാണ് സൂചന. കോൺഗ്രസും ഇടതുപക്ഷവും നേർക്കുനേർ പോരാടുന്ന കേരളത്തിലെ അടക്കം പ്രത്യേക സാഹചര്യത്തിൽ ഇത് പ്രധാനമാണ്.
കോൺഗ്രസ്-മതേതര പാർട്ടികളുടെ സഖ്യം ഇടതുപക്ഷ െഎക്യത്തെ തകിടംമറിക്കും, കേരളത്തിൽ തിരിച്ചടിയാവും എന്നീ സി.പി.എം വാദങ്ങളോടും സി.പി.െഎക്ക് േയാജിപ്പില്ല. മുഖ്യധാരയിലെ പല ഇടതുപക്ഷ പാർട്ടികളും നിലവിൽ തങ്ങൾെക്കാപ്പമില്ലെന്ന് സി.പി.െഎ ഒാർമിപ്പിക്കുന്നു. ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ കേരളത്തിൽ എൽ.ഡി.എഫിന് പുറത്താണ്. ആർ.എസ്.പി ദേശീയതലത്തിൽ കോൺഗ്രസിനൊപ്പമുള്ള 17ഒാളം പ്രതിപക്ഷ പാർട്ടികൾക്ക് ഒപ്പവും. എസ്.യു.സി.െഎ, സി.പി.െഎ (എം.എൽ) എന്നിവ സി.പി.എം-സി.പി.െഎയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയാറുമല്ല.
ഒന്നാം യു.പി.എ സർക്കാറിന് ഇടതുപക്ഷം പിന്തുണ നൽകുേമ്പാഴാണ് 2006ൽ കേരളത്തിൽ കോൺഗ്രസ് മുന്നണിയെ പരാജയപ്പെടുത്തിയത്. അതിനാൽ സി.പി.എം വാദത്തിൽ കഴമ്പില്ലെന്നും സി.പി.െഎ വ്യക്തമാക്കുന്നു. സി.പി.എം പാർട്ടി കോൺഗ്രസിന് മാസങ്ങൾ ഉണ്ടെന്നിരിക്കെ ഗുരുതരമാവുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്നും സി.പി.െഎ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.