ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കേരള ഘടകത്തെ രൂക്ഷമായി വിമർ ശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജനവികാരം മന സ്സിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. സംസ്ഥാന സർക്കാറിെൻറ ഭരണ നേട ്ടത്തെ ജനങ്ങൾ മതിപ്പോടെയാണ് കണ്ടതെങ്കിലും വോട്ടാക്കാൻ നേതൃത്വത്തിനായില്ല. നവോത്ഥാനത്തിെൻറ ഭാഗമായ വനിത മതിലിന് പിന്നാലെ യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത് പാർട്ടിക്കെതിരെ ആയുധമാക്കാൻ എതിരാളികൾക്ക് സാധിെച്ചന്നും റിപ്പോർട്ടിൽ പറഞ്ഞു.
വോട്ടെടുപ്പിനുശേഷവും വന്‍ വിജയം നേടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ജനവികാരം മനസ്സിലാക്കുന്നതില്‍ എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിന് വിശദ പരിശോധന ആവശ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ കണക്കിലെടുക്കാതെയാണ് സി.പി.എം സംസ്ഥാന ഘടകം തെരഞ്ഞെടുപ്പ് നേരിട്ടത്. 2014ല്‍ പാർട്ടി വോട്ട് 40.2 ശതമാനമായിരുന്നത് ഇത്തവണ 35.1 ശതമാനമായി കുറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, ആറ്റിങ്ങൽ ഒഴികെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ടുമറിച്ചു. എന്നിട്ടും സംസ്ഥാനത്ത് ബി.ജെ.പി 15.56 ശതമാനം വോട്ട് നേടിയത് വലിയ ആശങ്കയോടെ കാണണം.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സി.പി.എമ്മിനെതിരെ ദുഷ്ടലാക്കോടെ പ്രചാരണം നടന്നതും തിരിച്ചടിയുണ്ടാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതു വഴി ന്യൂനപക്ഷ വോട്ടുകൾ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിച്ചു. മോദി ഭയം ജനാധിപത്യ, മതേതര വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുന്നതിന് സഹായമായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.