കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്‍റെ പ്രകടനത്തിൽ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിക്ക് അതൃപ്തി. വാർത്താ സമ്മേളനത്തിൽ മുകേഷ് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യത്തിൽ മുകേഷിൽനിന്നു വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മറ്റി വ്യക്തമാക്കി. മുകേഷിന്‍റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുളളതാണെന്നും കമ്മിറ്റി വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള രോഷപ്രകടനം ഒഴിവാക്കാമായിരുന്നു. അടുത്ത ദിവസം കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും വിശദീകരണം തേടാനാണ് തീരുമാനം.
നിലവിൽ മുകേഷ് പാർട്ടി അംഗമല്ല. എന്നാൽ ജനപ്രതിനിധി എന്ന നിലക്കായിരിക്കും പാർട്ടി വിശദീകരണം തേടുക. ജനപ്രതിനിധിയാണെന്നുളള ഉത്തരവാദിത്തം മുകേഷ് കാണിച്ചില്ലെന്നാണ് പാർട്ടിനേതാക്കളുടെ വികാരം. മാധ്യമപ്രവര്‍ത്തകരോട് മുകേഷ് കയര്‍ത്ത് സംസാരിക്കാന്‍ പാടില്ലായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.