തിരുവനന്തപുരം: സി.പി.എം സമ്മേളനത്തിൽ സി.പി.െഎക്കെതിരെ കടുത്ത വിമർശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും വിജയിച്ച മുതിർന്ന നേതാവ് സി ദിവാകരനെ തോൽപിക്കാൻ സി.പി.െഎ ശ്രമിച്ചെന്ന് വിമർശനം. സി.പി.എമ്മിെൻറ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് നെടുമങ്ങാട് ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ സി.പി.െഎക്കെതിരെ വിമർശനമുന്നയിച്ചത്.
സി.പി.െഎ ജില്ലാ നേതാക്കൾ ദിവാകരനെതിരെ യോഗം ചേർന്നതായും സി.പി.െഎ ജില്ലാ സെക്രട്ടറി ജെ.ആർ അനിൽ അടക്കം പ്രശ്നത്തിൽ നേരിട്ട് ഇടപെെട്ടന്നുമാണ് അംഗങ്ങൾ ഉന്നയിച്ചത്. നീക്കമറിഞ്ഞ ദിവാകരൻ സി.പി.എമ്മിെൻറ സഹായം തേടിയിരുന്നുവെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.