മുഖ്യമന്ത്രിക്കെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും എതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഭരണമാറ്റം പൊലീസില്‍ പ്രകടമായിട്ടില്ളെന്ന് ചില സംസ്ഥാന സമിതി അംഗങ്ങള്‍ യോഗത്തില്‍ തുറന്നടിച്ചു. കൊല്‍ക്കത്ത പ്ളീനം തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച രൂപരേഖയിന്മേലുള്ള ചര്‍ച്ചയിലാണിത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ സി.പി.എം നേതൃയോഗത്തില്‍ വിമര്‍ശനം ഉയരുന്നത്.

ഗുണ്ടാ മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പല പൊലീസ് സ്റ്റേഷനുകളിലും പ്രധാന ചുമതല വഹിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനം പാര്‍ട്ടിക്കും സര്‍ക്കാറിനും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നു. ഇതില്‍ ജാഗ്രത വേണം.  ഐ.എ.എസ്- ഐ.പി.എസ് ഉദ്യോസ്ഥര്‍ തമ്മില്‍ നടക്കുന്ന പരസ്പര ആക്ഷേപം നിയന്ത്രിക്കാന്‍ നടപടി വേണം. ഉദ്യോഗസ്ഥ തലപ്പത്ത് നടക്കുന്ന ചേരിപ്പോര് നാണക്കേടാണെന്നും ചിലര്‍ ചൂണ്ടികാട്ടി. 

കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെ ഗുണ്ടാപട്ടികയില്‍പെടുത്തിയതും 15 കേസുകള്‍ ഉണ്ടെന്നും അടക്കം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ എറണാകുളം ജില്ല നേതൃത്വംതന്നെ സംസ്ഥാന സെക്രട്ടറിയോട് അതൃപ്തി അറിയിച്ചിരുന്നു. പൊലീസിന്‍െറ തലപ്പത്തുള്ള ഉദ്യോഗസ്ഥനെതിരെയും ജില്ല നേതൃത്വം ആക്ഷേപം ഉന്നയിച്ചു. ഗുണ്ടാപട്ടികയില്‍ സക്കീറിനെ ഉള്‍പ്പെടുത്തിയതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ ‘ദേശാഭിമാനി’ ലേഖനത്തിലൂടെ പരസ്യമായി രംഗത്ത് വന്നിരുന്നു. 
 

Tags:    
News Summary - criticism against pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.