ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തിന് യുവതുർക്കികളും പഴയ കുതിരകളുമായി ഉണ്ടായ കടുത്ത തർക്കം തീർക്കാൻ കളത്തിലിറങ്ങിയത് നെഹ്റു കുടുംബം കൂട്ടത്തോടെ. തീരുമാനമെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷ ൻ രാഹുൽ ഗാന്ധിയെ സഹായിക്കുന്നതിന് മുൻ അധ്യക്ഷ സോണിയ ഗാന്ധി, മകൾ പ്രിയങ്ക വാദ്ര എന്നിവർ എത്തിയത് ശ്രദ്ധേയമാ യി.
രണ്ടു മണിക്കൂർ നീണ്ട ചർച്ചയാണ് മൂവരും രാഹുലിെൻറ വസതിയിൽ നടത്തിയത്. നാടകീയ സംഭവ വികാസങ്ങളാണ് മ ുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യാഴാഴ്ച രാവിലെ മുതൽ അർധരാത്രി വരെ ഡൽഹിയിൽ നടന്നത്.
മധ്യപ്രദേശിലേ ക്ക് നിരീക്ഷകനായി പോയ എ.കെ. ആൻറണി, രാജസ്ഥാനിലേക്കു പോയ കെ.സി. വേണുഗോപാൽ, ഛത്തിസ്ഗഢിലേക്ക് നിയോഗിച്ച മല്ലികാർജുൻ ഖാർഗെ എന്നിവർ സാഹചര്യങ്ങളുടെ ഗൗരവം ഹൈകമാൻഡിെന അറിയിച്ചതോടെയാണ് ചർച്ചകൾ ഡൽഹിയിലേക്ക് മാറ്റിയത്. ബുധനാഴ്ച മൂന്നു സംസ്ഥാന തലസ്ഥാനങ്ങളിലും നടന്ന നേതൃയോഗത്തിൽ തീരുമാനമൊന്നും എടുക്കാനായില്ല.
യുവതുർക്കികളും കളം വിട്ടുകൊടുക്കാത്ത പ്രതാപികളായ നേതാക്കളും തമ്മിലുള്ള തർക്കം നിരീക്ഷകരുടെ സാന്നിധ്യംകൊണ്ട് തീർക്കാൻ കഴിയുന്നതായിരുന്നില്ല. ഡൽഹിയിൽ നിരീക്ഷകരുടെ സാന്നിധ്യത്തിലും അല്ലാതെയും രാഹുൽ ഗാന്ധിയും കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട് എന്നിവരുമായി ചർച്ചകൾ നടന്നു.
ആരും വിട്ടുവീഴ്ചക്ക് തയാറായില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിർണായക സീറ്റുകൾ ലഭിക്കേണ്ട സംസ്ഥാനങ്ങളിലെ ഭാവി സാഹചര്യങ്ങൾകൂടി കണക്കിലെടുക്കണമെന്ന ഉപദേശമാണ് രാഹുൽ ഗാന്ധിയും നിരീക്ഷകരും മുന്നോട്ടുവെച്ചത്.രണ്ടുവട്ടം നടന്ന ചർച്ചകൾക്കു ശേഷമാണ് മധ്യപ്രദേശിെൻറ കാര്യത്തിൽ ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ രാഹുലിന് കഴിഞ്ഞത്. രണ്ടു പേരെയും ചേർത്തുനിർത്തി എടുത്ത ചിത്രം രാത്രി എേട്ടാടെ രാഹുൽ ട്വീറ്റ് ചെയ്തു.
ഇരുവരും രാത്രിതന്നെ ഭോപാലിൽ പ്രഖ്യാപനം നടത്തുന്നതിന് പ്രത്യേക വിമാനത്തിൽ മടങ്ങി. തുടർന്നാണ് രാത്രി വൈകി ചർച്ച നടന്നത്. ചർച്ച മതിയാക്കി ജയ്പൂരിലേക്ക് പോകാൻ പുറപ്പെട്ട അശോക് ഗെഹ്ലോട്ടിനെ ഇതിനായി രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചു വിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.