ചെന്നൈ: അണ്ണാഡി.എം.കെ അമ്മാ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരെൻറയും പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകത്തിെൻറയും ലക്ഷ്യം മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനാണ് ദിനകരെൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഗവർണറോട് ആവശ്യപ്പെട്ടത്.
ഡി.എം.കെ പ്രതിനിധി സംഘം രണ്ടു പ്രാവശ്യം ഗവർണറെ കണ്ടപ്പോഴും ഇതേ ആവശ്യമാണ് മുന്നോട്ടുവെച്ചത്. പളനിസാമിയിൽ വിശ്വാസം നഷ്ടപ്പെെട്ടന്ന ദിനകരൻവിഭാഗത്തിെൻറ വാദം ഡി.എം.കെയും ഏറ്റുപിടിക്കുകയാണ്. എന്നാൽ, തമിഴ്നാട് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെെട്ടന്ന് ദിനകരൻ വിഭാഗം പറയുന്നുമില്ല. പളനിസാമിയെ നീക്കാനാണ് ഇവർ ആവശ്യപ്പെടുന്നത് എന്നതിനാൽ ഗവർണർക്ക് കാര്യമായ നടപടികളെടുക്കാൻ സാധിക്കുന്നില്ല. അതേസമയം, സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെെട്ടന്നും വിശ്വാസവോെട്ടടുപ്പ് വേണമെന്നും ഇവർ കത്തുമുഖേന ആവശ്യപ്പെട്ടാൽ ഗവർണർക്ക് നടപടി സ്വീകരിക്കാൻ സാധിക്കുമായിരുന്നു.
ഭരണപക്ഷത്തെ ഒരുവിഭാഗം എം.എൽ.എമാർ മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയത് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് തുല്യമായി പ്രതിപക്ഷം വ്യാഖ്യാനിക്കുന്നത് അണ്ണാഡി.എം.കെ സർക്കാറിനെ മറിച്ചിട്ട് തെരഞ്ഞെടുപ്പിന് കളമൊരുക്കുകയെന്ന താൽപര്യത്തിലാണ്. ദിനകരൻപക്ഷമാകെട്ട തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല. വിഘടിച്ചുനിൽക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്ന് നേതാക്കൾക്ക് കൃത്യമായ ധാരണയുണ്ട്. പെെട്ടന്നൊരു തെരഞ്ഞെടുപ്പിനെ എം.കെ. സ്റ്റാലിനും ഭയക്കുന്നുണ്ട്.
ജയലളിതയുടെ മരണത്തെതുടർന്നുള്ള സഹതാപതരംഗം ഇപ്പോഴും തമിഴകത്ത് നിലനിൽക്കുന്നുണ്ട്. പാർട്ടി അധ്യക്ഷൻ എം. കരുണാനിധിയാകെട്ട അസുഖം ബാധിച്ച് സജീവരാഷ്ട്രീയത്തിൽ നിന്ന് അകന്നുകഴിയുകയാണ്. പളനിസാമിയെ നീക്കി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുകയാണ് ദിനകരെൻറ ലക്ഷ്യം. അണ്ണാഡി.എം.കെയിൽ പല നാടകങ്ങളും അരങ്ങേറിയെങ്കിലും പാർട്ടിക്കകത്ത് പിടിമുറുക്കാൻ ദിനകരന് സാധിച്ചു. പളനിസാമി ക്യാമ്പിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ചോർത്താനും ദിനകരന് കഴിയുന്നുണ്ട്. ദിനകരെൻറ കരുത്താർജിക്കലിന് പിന്നിൽ സാമ്പത്തികശേഷി പ്രധാന ഘടകമാണ്. 1987ൽ മുഖ്യമന്ത്രി എം.ജി.ആറിെൻറ മരണത്തെത്തുടർന്ന് ഒറ്റപ്പെട്ട് നിന്ന ജയലളിതയുടെ ജീവിതത്തിന് സമാനമായാണ് ദിനകരെൻറ കടന്നുപോക്കിനെ ചിലരെങ്കിലും കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.