ചെന്നൈ: തമിഴ്നാട്ടിലെ 39 സീറ്റുകളിൽ ഡി.എം. കെ മുന്നണി ഏതൊക്കെ സീറ്റുകളിൽ മത്സരിക്ക ുമെന്ന കാര്യത്തിൽ ധാരണയായി. മതേതര പുരോഗമന സഖ്യം എന്ന് നാമകരണം ചെയ്ത മുന്നണിയിൽ ഡി.എം.കെ 20 സീറ്റിലും കോൺഗ്രസ് ഒമ്പത് സീറ്റിലുമാണ് മത്സരിക്കുക. പുതുച്ചേരിയിലെ ഏക സീറ്റും കോൺഗ്രസിനാണ്. പ്രധാന കക്ഷിയായ ഡി.എം.കെ ചെന്നൈ സെൻട്രൽ, സൗത്ത്, നോർത്ത് എന്നിവക്ക് പുറമെ പ്രധാന നഗരങ്ങളായ പൊള്ളാച്ചിയിലും തൂത്തുക്കുടിയിലും സേലത്തും കാഞ്ചിപുരത്തും വെല്ലൂരിലും മത്സരിക്കും. ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ എം.െക. സ്റ്റാലിനാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. കോൺഗ്രസ് പ്രസിഡൻറ് കെ.എസ്. അഴഗിരിയും എം.ഡി.എം.കെ നേതാവ് വൈകോയും ഒപ്പമുണ്ടായിരുന്നു.
തിരുച്ചിറപ്പള്ളി, തിരുവള്ളൂർ, കൃഷ്ണഗിരി, കരൂർ, തേനി, കന്യാകുമാരി തുടങ്ങിയ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. സി.പി.എമ്മിന് കോയമ്പത്തൂരും മധുരൈയുമാണ് നൽകിയത്. സി.പി.െഎ തിരുപ്പൂരും നാഗപട്ടണത്തും ജനവിധി തേടും. ഇൗറോഡ് മണ്ഡലത്തിലാണ് വൈകോയുടെ എം.ഡി.എം.കെ മത്സരിക്കുക. മുസ്ലിംലീഗ് രാമനാഥപുരത്തും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.