കോഴിക്കോട്: ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുേമ്പാൾ പ്രായപരിധി കർശനമാക്കണമെന്ന സ്വരാജ്-ഷംസീർ വിഭാഗത്തിെൻറ ആവശ്യം ഫ്രാക്ഷൻ യോഗം തള്ളി. യോഗത്തിലെ ചർച്ച തർക്കത്തിലെത്തിയതോടെ രാവിലെ 11ന് തുടങ്ങാൻ നിശ്ചയിച്ച പ്രതിനിധി സമ്മേളനം ആരംഭിച്ചത് 12.35ന്. ഭാരവാഹികൾക്ക് 37 വയസ്സെന്ന പ്രായപരിധി വെക്കാനുള്ള ആവശ്യമാണ് ഫ്രാക്ഷൻ യോഗം തള്ളിയത്. ഇതോടെയാണ് 38 വയസ്സ് പൂർത്തിയായ തിരുവനന്തപുരത്തെ എ.എ. റഹീമിനെയും എറണാകുളത്തെ എസ്. സതീഷിനെയും സെക്രട്ടറിയും പ്രസിഡൻറുമായി തെരഞ്ഞെടുക്കാൻ ഫ്രാക്ഷനിൽ ധാരണയായത്.
40 വയസ്സ് വരെയുള്ളവർക്ക് ഡി.വൈ.എഫ്.െഎയിൽ അംഗത്വം നൽകുന്നുണ്ട്. അതേസമയം, ഭാരവാഹികളെ നിശ്ചയിക്കുേമ്പാൾ ജില്ല, ബ്ലോക്ക് കമ്മിറ്റികളിലുള്ള 37 പ്രായപരിധി സംസ്ഥാന കമ്മിറ്റിയിലും കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഭാരവാഹികൾ പ്രവർത്തനപരിചയമുള്ളവരാകണമെന്ന പാർട്ടി സെക്രേട്ടറിയറ്റിെൻറ തീരുമാനം നടപ്പാക്കാനായിരുന്നു ഫ്രാക്ഷൻ നിർദേശം.
തങ്ങൾക്കും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അംഗങ്ങൾ രംഗത്തെത്തിയെങ്കിലും ഭാരവാഹികൾക്കു മാത്രമേ ഇളവ് നൽകാനാവൂ എന്നറിയിക്കുകയായിരുന്നു. ഇതോടെ വിവിധ ചുമതലകൾ വഹിക്കുന്നവരും പ്രായപരിധി കഴിഞ്ഞവരുമായ 52 പേരാണ് നിലവിലെ സംസ്ഥാന സമിതിയിൽ നിന്നൊഴിവായത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിധിൻ കണിച്ചേരി, വി.പി. റജീന തുടങ്ങിയവർ ഒഴിവായ പട്ടികയിലുണ്ട്.
അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഭാരവാഹികൾക്ക് പ്രായപരിധി കർശനമാക്കണമെന്ന ആവശ്യത്തോട് യോജിച്ചിരുന്നില്ല. കഴിഞ്ഞ സമ്മേളനത്തിൽ എസ്.എഫ്.െഎയിൽ 25 വയസ്സെന്ന പരിധി നിശ്ചയിച്ചത് ശരിയായില്ലെന്നാണ് പിന്നീട് വിലയിരുത്തലുണ്ടായത്. സമാനരീതിയിൽ ഡി.വൈ.എഫ്.െഎയിലും പ്രായപരിധി നടപ്പാക്കേണ്ടതില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിെൻറയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.