ആലപ്പുഴ: സാമ്പത്തിക സംവരണ നയം ആരുടേതാണെന്നത് സംബന്ധിച്ച് സി.പി.എമ്മും കോൺഗ്രസും തമ്മിൽ അവകാശതർക്കം. ഇത് തങ്ങളുടെ സന്തതിയാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശെപ്പടുന്നു. 1990 നവംബറിലെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയമാെണന്നും അതാണ് ദേവസ്വം ബോർഡുകളിൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, തങ്ങളുടെ പ്രകടനപത്രികയിലും ഇതുണ്ടായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് നടപ്പാക്കാൻ ശ്രമമുണ്ടായെങ്കിലും സമവായമില്ലാത്തതിനാൽ നടന്നില്ല. ദേവസ്വം ബോർഡുകളിൽ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണമെന്ന നിർദേശം ആദ്യമായി െവച്ചത് യു.ഡി.എഫാണ്. അത് സമവായത്തിലൂടെ നടപ്പാക്കണെമന്നും ചെന്നിത്തല പറയുന്നു.
അതേസമയം സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തുവന്നതോടെ യു.ഡി.എഫിലെ ചേരിതിരിവും പുറത്തായി. സാമ്പത്തിക സംവരണെത്ത ആര് പിന്തുണച്ചാലും ശക്തമായി എതിർക്കുമെന്നും സംവരണ അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്നുമാണ് മുസ്ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കുന്നത്. ആരാണ് മുന്നാക്കക്കാരിലെ പാവപ്പെട്ടവരുടെ രക്ഷകനെന്ന ചർച്ചയാണ് സി.പി.എമ്മും കോൺഗ്രസും നടത്തുന്നത്. ദേവസ്വം ബോർഡുകളിൽ മാത്രമല്ല, മറ്റ് സർവിസുകളിലും സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ട് ഒരു പടി മുന്നിൽ എറിഞ്ഞിരിക്കുകയാണ് സി.പി.എം. എന്നാൽ.എൽ.ഡി.എഫിെല മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആരുടെ ബുദ്ധിയും തന്ത്രവുമായാലും സംവരണ നയങ്ങളെ തകർക്കുന്ന ഭരണഘടനവിരുദ്ധ നിലപാടുകളെ അംഗീകരിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ േലാബിയുടെ തന്ത്രത്തിൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ വീണിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.