പത്തനംതിട്ട: ഉപതെരെഞ്ഞടുപ്പിൽ സമുദായ സംഘടനകളുടെ നിലപാട് കാറ്റുപിടിക്കുന്നു. കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ സജീവ ചർച്ചയായിരുന്ന ശബരിമല വിഷയം ഇത്തവണ വേണ്ടത്ര ഏശുന്നില്ലെന്ന് വ്യക്തമായിരുന്നു. ശബരിമല വിഷയത്തെ കടത്തിവെട്ടിയാണ് സമുദായ സംഘടന നേതാക്കളുടെ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് കളത്തിൽ നിറയുന്നത്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും വിരുദ്ധ ചേരികളിലാണെന്ന നിലയിലാണ് വോട്ടർമാർക്കിടയിൽ ചർച്ചകൾ നടക്കുന്നത്. യു.ഡി.എഫിന് ഒപ്പമെന്ന് വ്യക്തമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് സമുദായ താൽപര്യങ്ങൾ സജീവ ചർച്ചയാകുന്നത്. ശബരിമല ഏശാതെ വന്നതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പൊതുവിഷയം കണ്ടെത്താനാകാത്ത നിലയിലായിരുന്നു മുന്നണികൾ. വികസനവും മറ്റ് പ്രാദേശിക വിഷയങ്ങളും മുൻനിർത്തി പാർട്ടി പ്രവർത്തകരും സ്ഥാനാർഥിയും പ്രചാരണം നയിക്കുന്നതിനിടെയാണ് സമുദായ നേതാക്കളുടെ പ്രസ്താവനകൾ ഏറ്റുപിടിച്ച് വോട്ടർമാർക്കിടയിൽ ചർച്ചകൾ സജീവമായത്.
എസ്.എൻ.ഡി.പിക്ക് ആരോടും പ്രത്യേക പ്രതിപത്തിയിെല്ലന്നും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായശേഷം നിലപാടെടുക്കുമെന്നുമാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. ഉപതെരെഞ്ഞടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും ഇവിടുത്തെ ഭരണത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിനാൽ, ഇൗ തെരെഞ്ഞടുപ്പിൽ അത്ര വാശിപിടിക്കേണ്ട എന്ന നിലപാടാണ് എസ്.എൻ.ഡി.പിക്കുള്ളതെന്നും വെള്ളാപ്പള്ളി ബുധനാഴ്ച മാധ്യമത്തോട് പറഞ്ഞു. തെരെഞ്ഞടുപ്പിെൻറ തുടക്കത്തിൽ എസ്.എൻ.ഡി.പി ഇടതുമുന്നണിക്ക് ഒപ്പമാണെന്ന സൂചനകളുണ്ടായിരുന്നു.
പ്രചാരണം മുറുകുേമ്പാൾ എസ്.എൻ.ഡി.പി അതിൽനിന്ന് പിറകോട്ടുപോകുന്നുവെന്ന ചർച്ചകളും ഉയരുന്നുണ്ട്. പ്രബല ഹൈന്ദവ സമുദായങ്ങൾ പക്ഷംപിടിക്കുന്നു എന്ന് വ്യക്തമായതോടെ ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാൾക്കിടയിലും സമുദായ ചർച്ചകൾ സജീവമായിട്ടുണ്ട്. സമുദായ ചിന്തകൾക്ക് അപ്പുറം വോട്ടർമാരെ സ്വാധീനിക്കാൻ മുന്നണി നേതൃത്വങ്ങൾക്ക് കഴിയുന്നതിെൻറ ലക്ഷണങ്ങൾ എവിടെയും പ്രകടമല്ല. ഇതോടെ അഞ്ച് മണ്ഡലങ്ങളിലും രാഷ്ട്രീയത്തിലുപരി സമുദായ നേതൃത്വങ്ങളുടെ താൽപര്യം അനുസരിച്ചാവും വോട്ട് വിനിയോഗിക്കപ്പെടുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രബല ഹൈന്ദവ സമുദായങ്ങൾ ഇടതും വലതുമായി ചേരിതിരിയുന്ന നിലയായതോടെ കനത്ത തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് എൻ.ഡി.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.