ന്യൂഡൽഹി: രണ്ട് മാസത്തിനിടെ ഒാണലൈൻ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാ യി ബി.ജെ.പി ചെലവഴിച്ചത് ഒമ്പത് കോടി രൂപ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബി.ജെ.പി ഫേസ്ബുക്കിന് 7.75 കോടിരൂപയും ഗൂഗ്ളിന് 1.21 കോടി രൂപയും പരസ്യയിനത്തിൽ നൽകിയത്. വൈ. എസ്.ആര് കോണ്‍ഗ്രസും ടി.ഡി.പിയുമാണ് കൂടുതല്‍തുക ചെലവിട്ട മറ്റ് രണ്ട് പാര്‍ട്ടികള്‍. ‘മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി’ പ്രചാരണ പരിപാടിക്ക് മാത്രം ബി.ജെ.പി ഫേസ്ബുക്കിന് 1.05 കോടി രൂപ നൽകിയിട്ടുണ്ട്. ‘നേഷന്‍ വിത്ത് നമോ’ എന്ന പേരില്‍ 59.15 ലക്ഷം രൂപ നൽകി. കോണ്‍ഗ്രസ് ആകെ ചെലവിട്ടത് 5.91 ലക്ഷം രൂപയാണ്.
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഗൂഗ്ളില്‍ രണ്ടുമാസത്തിനുള്ളില്‍ ചെലവാക്കിയതില്‍ 32 ശതമാനവും ബി.ജെ.പിയുടേതാണ്. ഗൂഗ്ളിെൻറ ഇന്ത്യന്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പി 554 പരസ്യങ്ങൾക്കായി 1.21 കോടി ചെലവിട്ടു. ഗൂഗ്ൾ പരസ്യത്തിൽ 54,100 രൂപ ചെലവിട്ട് കോൺഗ്രസ് ആറാം സ്ഥാനത്താണ്. വൈ.എസ്.ആര് കോണ്‍ഗ്രസ് ഗൂഗ്ളിൽ 1.04 കോടിയാണ് ചെലവിട്ടത്. ടി.ഡി.പി 85.25 ലക്ഷവും ചെലവഴിച്ചു.
ഫേസ്ബുക്കില്‍ രണ്ടുമാസത്തിനുള്ളില്‍ 10,32,24,794 രൂപയും ഗൂഗ്ളിൽ ഫെബ്രുവരി 19 മുതല്‍ 3,76,16,400 രൂപയും രാഷ്ട്രീയ പരസ്യത്തിനായി പാർട്ടികൾ ചെലവഴിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി എത്തുന്ന മുഴുവന്‍ പരസ്യവിവരങ്ങളും സുതാര്യമായിരിക്കുമെന്ന് തങ്ങളുടെ തെരെഞ്ഞടുപ്പ് നയത്തിെൻറ ഭാഗമായി ഗൂഗ്ള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഏത് പരസ്യത്തിനും തെരഞ്ഞെടുപ്പ് കമീഷനോ, പോള്‍ പാനലോ അനുമതി പത്രം നല്‍കണമെന്നും ഗൂഗ്ള്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.