തിരുവനന്തപുരം: വോെട്ടടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പൊതുവിഷയം കണ്ടെത്താനാകാതെ മുന്നണികൾ. ചിലയിടത്ത് വ്യക്തി പ്രശ്നമാണ് ചർച്ചയെങ്കിൽ വിശ്വാസവും പ്രത്യേക അജണ്ടയില്ലായ്മയുമാണ് മറ്റിടങ്ങളിൽ. ശബരിമല ഒരു പൊതുസംഭവമായി ഉയർത്താനുള്ള ശ്രമങ്ങൾക്കിടെ അറിഞ്ഞും അറിയാതെയും യു.ഡി.എഫിന് അഞ്ചിടത്തും മുഖ്യ പ്രചാരണ വിഷയങ്ങൾ വെവ്വേറെയായി. വികസനവും അഴിമതിവിരുദ്ധതയുമാണ് എൽ.ഡി.എഫ്ലക്ഷമിട്ടതെങ്കിലും പല മണ്ഡലങ്ങളിലും എതിരാളികളുടെ ആക്ഷേപത്തിനുള്ള മറുപടിയിലേക്ക് ചുരുങ്ങി. രണ്ട് മണ്ഡലങ്ങളിൽ കണക്കിലെങ്കിലും സ്വാധീനമുണ്ടായിട്ടും ഇരുമുന്നണികൾക്കും പിന്നിലോടുകയാണ് ബി.ജെ.പി.
ബി.ജെ.പി-സി.പി.എം വോട്ട് കച്ചവടമെന്ന ആരോപണമാണ് വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിടിച്ചുകെട്ടാൻ കോൺഗ്രസ് ഉന്നയിച്ചത്. പക്ഷേ, ഇടതുസ്ഥാനാർഥി വി.കെ. പ്രശാന്തിെൻറ പ്രതിച്ഛായയാണ് മുഖ്യഘടകമെന്ന് തിരിച്ചറിഞ്ഞതോടെ അതിനെ തകർക്കുക എന്നതിലേക്ക് ലക്ഷ്യം ചുരുങ്ങി. സ്ഥാനാർഥി നിർണയത്തിലെ അപസ്വരം സൃഷ്ടിച്ച തിരിച്ചടി മറികടക്കാൻ കുമ്മനം രാജശേഖരനെ മുന്നിൽ നിർത്തി തന്നെയാണ് ബി.ജെ.പിയുടെ പ്രചാരണം. അതാകെട്ട, കുമ്മനവും മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള പരസ്പരാക്ഷേപത്തിലേക്ക് എത്തുകയും ചെയ്തു. എൽ.ഡി.എഫിെൻറ കൈവശമുള്ള ഏക മണ്ഡലമായ അരൂരിൽ പ്രചാരണ അജണ്ട മന്ത്രി ജി. സുധാകരെൻറ നാവ് പിഴക്ക് ചുറ്റുമാണ്. യുവ സ്ഥാനാർഥിയെ ഇറക്കിയുള്ള മുൻതൂക്കം മന്ത്രിയുടെ പിഴവിൽ തട്ടിത്തടയുകയാണ്. ബി.ഡി.ജെ.എസ് വോട്ടിലെ ‘അവിശ്വാസം’ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി ക്യാമ്പിൽ ശുഭാപ്തി വിശ്വാസമില്ല.
ശബരിമല ഉൾപ്പെടുന്ന കോന്നിയിൽ പോലും യു.ഡി.എഫും ബി.ജെ.പിയും ആഗ്രഹിച്ചിട്ടും സ്ത്രീപ്രവേശം പല വിഷയങ്ങളിൽ ഒന്ന് മാത്രമായി. എൽ.ഡി.എഫ് പ്രചാരണം വികസനവും അഴിമതിവിരുദ്ധ ഭരണവുമാണ്. സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം കോൺഗ്രസ് പക്ഷത്തുനിന്ന് ബി.ജെ.പിയിലേക്ക് വോട്ട് മറിക്കുമോ എന്ന ആശങ്ക ഇവിടെ സി.പി.എമ്മിനുണ്ട്. കോൺഗ്രസിന് വ്യക്തമായ മേൽക്കൈയുള്ള എറണാകുളത്ത് പാലാരിവട്ടം പാലം അഴിമതിയെന്ന എൽ.ഡി.എഫ് ആക്ഷേപത്തിന് മറുപടി പറയുന്നതിൽ യു.ഡി.എഫ് ചുരുങ്ങി. മഞ്ചേശ്വരത്ത് ‘വിശ്വാസി’യായ സ്ഥാനാർഥിയെ എൽ.ഡി.എഫ് രംഗത്തിറക്കിയതോടെ വെല്ലുവിളി ബി.ജെ.പിക്കും കോൺഗ്രസിനുമാണ്. കപട ഹിന്ദുത്വവാദി ആരെന്ന വാദ പ്രതിവാദമാണ് അവിടെ പ്രധാന വിഷയത്തിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.