ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളുടെ സ്ഥാനാർഥി മീര കുമാറിനെ പിന്തുണക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനത്തിന് പാർട്ടി ത്രിപുര ഘടകത്തിെൻറ ‘തിരുത്ത്’. എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യാൻ ത്രിപുര നിയമസഭയിലെ ആറ് ടി.എം.സി എം.എൽ.എമാരും തീരുമാനിച്ചു. മമത ബാനർജിയെ ധിക്കരിക്കുന്നതല്ലെന്നും സി.പി.എം പിന്തുണക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കാൻ സാധിക്കാത്തതാണ് പാർട്ടിയുടെ പൊതുനിലപാടിൽ നിന്നുള്ള മാറ്റത്തിന് കാരണമായി എം.എൽ.എമാർ പറയുന്നത്.
സി.പി.എമ്മിനെ അധികാരത്തിൽനിന്ന് സ്ഥാനഭ്രഷ്ടരാക്കുമെന്ന പ്രതിജ്ഞയെടുത്ത് കോൺഗ്രസിൽനിന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന തങ്ങൾക്ക് സി.പി.എം പിന്തുണക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്നാണ് സംസ്ഥാന പ്രസിഡൻറ് ആശിഷ് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചത്. എം.എൽ.എമാർ െഎകകണ്േഠ്യനയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിലെ പാർട്ടി നിലപാട് സംബന്ധിച്ച് രാജ്യസഭ കക്ഷി നേതാവ് ഡെറക് ഒ ബ്രയനോട് ആരാഞ്ഞെങ്കിലും പ്രതികരിച്ചില്ല.
അസമിലെ ബി.ജെ.പി നേതാവ് ഹിമാന്ദ ബിസ്വ ശർമയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവും കോവിന്ദിനായി ടി.എം.സി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കോൺഗ്രസ് െറബൽ എം.എൽ.എയും എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ട് ചെയ്യും. അതേസമയം, മീര കുമാറിന് ഇടതുപക്ഷ എം.എൽ.എമാരുടെയും രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെയും വോട്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.