പെരിന്തല്‍മണ്ണ: സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയായി ഇ.എൻ. മോഹൻദാസിനെ തെരഞ്ഞെടുത്തു. രണ്ടുതവണ സെക്രട്ടറിയായിരുന്ന പി.പി. വാസുദേവൻ സ്ഥാനമൊഴിഞ്ഞതോടെയാണിത്. 22 വർഷമായി സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായ മോഹൻദാസിന് േട്രഡ് യൂനിയൻ, സഹകരണ രംഗത്ത് ദീർഘകാലത്തെ അനുഭവ പരിചയമുണ്ട്. 11 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുതിയ 37 അംഗ ജില്ല കമ്മിറ്റിയും നിലവിൽവന്നു. നിലവിലെ എട്ട് അംഗങ്ങളെ ഒഴിവാക്കി.
ഇ. പത്മാക്ഷൻ, എൻ. കണ്ണൻ, കെ. ഭാസ്കരൻ, എൻ. പ്രമോദ്ദാസ്, കെ.പി. ശങ്കരൻ, പി.കെ. ഖലീമുദ്ദീൻ, ബി. മുഹമ്മദ് റസാഖ് (മമ്പാട്), വി.പി. സോമസുന്ദരൻ, ടി. സത്യൻ, വി.ടി. സോഫിയ, വി.പി. സാനു എന്നിവരാണ് പുതുമുഖങ്ങൾ. പി. നന്ദകുമാർ, കിഴിശ്ശേരി പ്രഭാകരൻ, സി. വിജയലക്ഷ്മി, ടി.പി. സുൽഫിക്കറലി, പി.കെ. കുഞ്ഞുമോൻ, എൻ. രാജൻ, എം. മുഹമ്മദ് മാസ്റ്റർ, എം. സ്വരാജ് എന്നിവരാണ് ഒഴിവായത്.
തൃപ്പൂണിത്തുറ എം.എൽ.എ ആയതോടെ എം. സ്വരാജ് എറണാകുളം ജില്ല കമ്മിറ്റിയിലേക്ക് മാറിയിരുന്നു. മെംബർഷിപ് വർധനയെതുടർന്നാണ് ജില്ല കമ്മിറ്റിയംഗങ്ങളുടെ എണ്ണം 34ൽനിന്ന് 37 ആക്കിയത്. ഇതടക്കമാണ് 11 പേരെ ഞായറാഴ്ച രാവിലെ തെരഞ്ഞെടുത്തത്. 30 സംസ്ഥാന സമ്മേളന പ്രതിനിധികെളയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.