കോഴിക്കോട്: സി.പി.എം കേന്ദ്ര കമ്മിറ്റിയ അംഗം ഇ.പി ജയരാജന്റെ മകന്റെ റിസോർട്ട് നിർമാണത്തിനെതിരെ പരാതി നൽകിയ ശാസ്ത്ര സാഹിത്യ പരിഷത് പ്രദേശിക നേതാവിന്റെ പാർട്ടി അംഗത്വം പുതുക്കിയില്ല. 2019 മുതൽ സജിൻ സി.പി.എം അംഗമല്ല. 2019ൽ അംഗത്വം പുതുക്കുന്ന സമയമായപ്പോൾ പുതുക്കി നൽകാതിരിക്കുകയായിരുന്നു.
ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന പരാതിയാണ് സജിനെ പാർട്ടിക്ക് പുറത്ത് നിർത്തിയത്. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് പരിഷത്ത് പ്രവർത്തകരെ അറിയിച്ചത്. ഇതോടെയാണ് പരിഷത് പ്രവർത്തകൻ സജിൻ പരാതി നൽകിയത്. അന്ന് അദ്ദേഹത്തിന് സി.പി.എം പാർട്ടി അംഗത്വമുണ്ടായിരുന്നു.
അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇ.പി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. റിസോർട്ടിനെതിരെ പരിഷത്ത് സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്.
റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്നാണ് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. അതോടെ പരിഷത്തും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.