ന്യൂഡല്‍ഹി: 2022 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ സജീവമാകാൻ പ ്രിയങ്ക ഗാന്ധി. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടുവട്ടം പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട ്ട് സംവദിക്കാനും നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട ്ടറിയുടെ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ നടത്തിയ വിലയിരുത്തല്‍ യോഗത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിെൻറ ഭാഗമായി മുന്‍കൂര്‍ അനുവാദമില്ലാതെ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പ്രിയങ്ക പ്രവര്‍ത്തകരുമായി കൂടിക്കാണുമെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു.
യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ സംസ്ഥാനത്ത് പ്രിയങ്ക ചെലവഴിക്കുന്ന സമയം കൂട്ടും. രാഹുലിെൻറ വസതിയില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാവും യോഗം ചേരുക. പ്രവര്‍ത്തകരുമായി പ്രിയങ്ക സംവദിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ നിർദേശങ്ങൾ തേടും. യു.പിയില്‍ കോൺഗ്രസ് തോറ്റെങ്കിലും പിന്നോട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞദിവസം റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വിജയത്തിന് നന്ദി പറയാന്‍ എത്തിയപ്പോള്‍ പരാജയകാരണം വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്കയെ നിയമിച്ചതെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു.
2022ല്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണം എന്ന ആവശ്യം യു.പിയിലെ നേതാക്കള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതുവഴി ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന് കണക്കുകൂട്ടുന്നു. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്നാണ് പ്രവര്‍ത്തകരുടെ അവകാശവാദം.ലോക്സഭയിലേക്ക് മത്സരിച്ച എം.എൽ.എമാർ വിജയിച്ചതോടെ 11 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പ്രിയങ്കയുടെ പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യുമെന്നാണ് കോൺഗ്രസിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.