തിരുവനന്തപുരം: പ്രളയകാലത്തെ ജർമൻ യാത്ര തെറ്റായിപ്പോയെന്ന് വനം മന്ത്രി കെ. രാജു. എന്നാൽ രാജിവെക്കേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ല. നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങളിൽ ഒാടി ഒളിക്കുന്ന ആളല്ല താൻ. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദം വാങ്ങിയാണ് താൻ ജർമൻ സന്ദർശനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ആഗസ്ത് 16 ന് ജർമനിയിലേക്ക് യാത്ര തിരിക്കുേമ്പാൾ പ്രളയം ഇത്രമാത്രം ഗുരുതരമായിരുന്നില്ല. സ്ഥിതി ഇത്ര മോശമാകുമെന്ന് മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
ജർമനിയിൽ ഇറങ്ങി പിറ്റേന്ന് സമ്മേളന നഗരിയിൽ എത്തിയപ്പോഴാണ് മൊബൈലിൽ പ്രളയക്കെടുതിയുടെ ചിത്രങ്ങൾ കണ്ടത്. അതോടെ ആദ്യ പരിപാടി കഴിഞ്ഞ ഉടൻ തിരിച്ചു പോരാനാണ് തീരുമാനിച്ചത്. അത് സംഘാടകരെ അറിയിച്ചു. എന്നാൽ പലവിധത്തിലും അന്വേഷിച്ചെങ്കിലും ഉടൻ തന്നെ തിരിച്ചുള്ള ടിക്കറ്റ് ലഭിച്ചില്ല. പിന്നീട് 19ാം തീയതി 180 കിലോമീറ്റർ അകലെയുള്ള മറ്റൊരു വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിയിലേക്കാണ് ടിക്കറ്റ് ലഭിച്ചത്. അതാണ് വരാൻ വൈകിയത്. ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകുമെന്ന് മുൻകൂട്ടിക്കാണാൻ സാധിക്കാത്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.