ബംഗളൂരു: കഴിഞ്ഞ എട്ടുവർഷമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്, അഞ്ചു തവണ എം.എൽ.എ, വിദ്യാഭ്യാസ വിചക്ഷണൻ എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഡോ. ജി. പരമേശ്വരയിൽനിന്നും പലപ്പോഴായി മുഖ്യമന്ത്രിപദവി മാത്രം മാറിനിന്നു. ഇത്തവണ കേവല ഭൂരിപക്ഷത്തിനടുത്തുള്ള സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ജെ.ഡി.എസിെൻറ പിന്തുണയോടെ ദലിത് വിഭാഗത്തിൽനിന്നുള്ള ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കുമെന്ന ചർച്ചകളുമുണ്ടായി.
എന്നാൽ, കോൺഗ്രസിന് സീറ്റുകൾ കുറയുകയും ജെ.ഡി.എസിന് കോൺഗ്രസ് നിരുപാധിക പിന്തുണ നൽകുകയും ചെയ്തതോടെയാണ് പരമേശ്വരയുടെ മുഖ്യമന്ത്രിക്കസേര വഴിമാറിയത്. ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് പിന്നാലെ ഡോ. ജി. പരമേശ്വര സത്യപ്രതിജ്ഞ ചെയ്തതോടെ കർണാടകയിലെ ആദ്യ ദലിത് ഉപമുഖ്യമന്ത്രിയായി അദ്ദേഹം സൗമ്യനായ പരമേശ്വര കർണാടകയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനാണ്. അഞ്ചുതവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.