മുംബൈ: പ്രചാരണത്തിന്‍െറ കലാശക്കൊട്ട് കഴിഞ്ഞ് വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഗോവ തൂക്കുസഭയിലേക്കെന്ന് നിരീക്ഷണം. 40 മണ്ഡലങ്ങളുള്ള ഗോവയില്‍ 11 ലക്ഷം പേരാണ് ശനിയാഴ്ച വിധിയെഴുതുക. ഓരോ മണ്ഡലത്തിലും 30,000ത്തില്‍ താഴെയാണ് മൊത്തം വോട്ടുകളെന്നിരിക്കെ പ്രവചനം എളുപ്പമല്ല. നിലവില്‍ ഭരണത്തിലുള്ള ബി.ജെ.പി വലിയ ഒറ്റക്കക്ഷി ആയേക്കുമെങ്കിലും ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമുണ്ടാവില്ളെന്നാണ് പറയപ്പെടുന്നത്.
2012ല്‍ അതുവരെ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിനെ ഒമ്പതില്‍ തളച്ച് ഭരണം പിടിച്ചെടുക്കാന്‍ തുണച്ച ഘടകങ്ങളിന്ന് ബി.ജെ.പിക്ക് ഒപ്പമില്ല. എന്നാല്‍, അന്ന് ജനം തൂത്തെറിയാന്‍ കാരണമായ അഴിമതിയാരോപണങ്ങളുടെ കറ മായ്ക്കാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ട്ടിക്ക് എന്ത് ചലനമാണുണ്ടാക്കാനാവുക എന്ന് വ്യക്തവുമല്ല. 2012ലെ ബി.ജെ.പിയുടെ നേട്ടത്തിനുപിന്നിലെ മുഖ്യഘടകം മനോഹര്‍ പരീകര്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്‍െറ ബിഷപ് ഹൗസ് ബന്ധവുമായിരുന്നു.
കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായി പോയ പരീകര്‍ താന്‍ തന്നെയാണ് നാടിന്‍െറ നേതാവെന്ന് പറയുമ്പോഴും അദ്ദേഹം മുഖ്യനായി തിരിച്ചത്തെുമോയെന്നതില്‍ ഗോവക്കാര്‍ക്ക് ഉറപ്പില്ല. മുഖ്യനാരായാലും തന്‍െറ നിയന്ത്രണത്തിലായിരിക്കുമെന്ന ഉറപ്പാണ് പരീകര്‍ തന്‍െറ പ്രസ്താവനയിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, റിമോട്ട് കണ്‍ട്രോളില്‍ ചലിക്കുന്ന മുഖ്യനെ ഗോവയില്‍ അനുവദിക്കില്ളെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിനെ പ്രതിരോധിക്കുന്നത്.
ദേശീയതലത്തിലെ ഭരണമാറ്റത്തിനുശേഷമുള്ള സാമൂഹികാന്തരീക്ഷം ബിഷപ് ഹൗസിന്‍െറ പരീകര്‍ സ്നേഹത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. ശരാശരി വോട്ടര്‍മാരില്‍ 28 ശതമാനം ക്രിസ്ത്യന്‍ സമുദായക്കാരാണെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായും സാമൂഹികമായും മേലേക്കിടയിലുള്ളവര്‍ക്ക് പരീകറിനോട് ആഭിമുഖ്യമുണ്ട്. കാരണവര്‍മാര്‍ക്കൊപ്പം യുവാക്കള്‍ക്കും സീറ്റു നല്‍കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്‍െറ സാധ്യതകള്‍ക്ക് ഭീഷണിയാകുന്നു.
താഴേക്കിടയിലുള്ളവര്‍ക്ക് ആപ്പിനോട് അടുപ്പമുണ്ടെന്ന നിരീക്ഷണമുണ്ട്്. പ്രത്യക്ഷമായി ആപ്പിനോട് ആളുകള്‍ ആവേശം കാട്ടുന്നില്ളെങ്കിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി ആപ്പിനെ ഇവര്‍ കാണുന്നുവെന്നാണ് കണക്കുകൂട്ടല്‍. ദക്ഷിണ ഗോവയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആപ്പിനോട് ആഭിമുഖ്യം കൂടിയതായാണ് വിലയിരുത്തല്‍. നേരത്തെ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമൊപ്പം ഭരണം പങ്കിട്ട സുദിന്‍ ധവാലിക്കറുടെ എം.ജി.പിയും ആര്‍.എസ്.എസ്-ബി.ജെ.പി വിമതന്‍ സുഭാഷ് വെലിങ്കറുടെ പുതിയ പാര്‍ട്ടിയും ശിവസേനയും ചേര്‍ന്നാണ് ഇത്തവണ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.