ഹൈദരാബാദ്: മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് ഒരു സംശയവുമില്ല, സ്വന്തം പാർട്ടി യായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) അധികാരത്തിൽ തുടരും. അത് പറഞ്ഞുകൊണ്ട് നഗ രത്തിൽ നിന്നകലെ തെൻറ ഫാംഹൗസിൽ വിശ്രമത്തിന് പോയിരിക്കുകയാണ് അദ്ദേഹം. മകൻ കെ. താ രക രാമറാവുവും ഉറച്ച ആത്മവിശ്വാസത്തിലാണ്. ഭരണവിരുദ്ധ തരംഗം എവിടെയും കണ്ടില്ലെന ്നും ജില്ല തലങ്ങളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡഡി പാർട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്ക് 80 സീറ്റ് (ആകെ 119) കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. ടി.ആർ.എസ് ഭരണത്തിന് തങ്ങൾ അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറയുന്നു.
അതിനിടെ രണ്ട് ചെറുകിടക്കാരുണ്ട് സംസ്ഥാനത്ത്. ബി.ജെ.പിയും ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും. തൂക്കുസഭ വന്നാൽ ഇവരാകും കളിക്കാർ. ചില എക്സിറ്റ് പോളുകൾ ടി.ആർ.എസിന് മുൻതൂക്കം നൽകുേമ്പാൾ ഒരെണ്ണം കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. അതേസമയം, കൂടുതൽ എക്സിറ്റ് പോളുകളും തൂക്കുസഭയാണ് പ്രവചിക്കുന്നത്. എം.െഎ.എം ഏഴും ബി.ജെ.പി അഞ്ചും സീറ്റ് നിലനിർത്തുമെന്നാണ് ഇരു പാർട്ടികളുടെയും അവകാശവാദം. ആറോ ഏഴോ സ്വതന്ത്രരും ജയിക്കാൻ സാധ്യതയുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ ടി.ആർ.എസ്, എം.െഎ.എമ്മിനെ കൂട്ടുപിടിക്കും. എന്നിട്ടും ഭൂരിപക്ഷമില്ലാതെ വന്നാൽ ബി.ജെ.പിയെയും കൂടെക്കൂട്ടലാണ് വഴി.
അതാണ് പ്രശ്നം. ബദ്ധശത്രുക്കളായ എം.െഎ.എമ്മിനെയും ബി.ജെ.പിയെയും അപ്പുറവും ഇപ്പുറവും നിർത്തി സർക്കാർ ഉണ്ടാക്കി മുന്നോട്ടുപോകാൻ ടി.ആർ.എസിന് സാധിക്കാതെ വരുമെന്നാണ് വിലയിരുത്തൽ. മറുവശത്ത് കോൺഗ്രസ് നേതൃത്വത്തിലെ ജനകീയ മുന്നണിയെ ബി.ജെ.പി പിന്തുണക്കാൻ വിദൂര സാധ്യതപോലുമില്ല. എന്നാൽ, എം.െഎ.എമ്മിന് ഇവിടെയും വിലപേശൽ സാധ്യതയുണ്ട്. എട്ട് സീറ്റ് കിട്ടുമെന്ന് ഉറപ്പുപറയുന്ന എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി, ടി.ആർ.എസിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അദ്ദേഹം സഖ്യസാധ്യത തള്ളുകയും ചെയ്യുന്നു.
തൂക്കുസഭ വന്നാൽ കോൺഗ്രസ് മുന്നണിയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന്, പിറക്കാൻ പോകുന്ന കുട്ടി ആണോ പെണ്ണോയെന്ന് കല്യാണത്തിന് മുമ്പ് തീരുമാനിക്കേണ്ടതില്ലല്ലോയെന്നും ഉവൈസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.