ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ തകർച്ചയിൽ മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണവുമായി ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. േദവഗൗഡ രംഗത്ത്. സഖ്യസർക്കാറിെൻറ വീഴ്ചക്ക് ഏകോപന സമിതി അധ്യക്ഷൻകൂടിയായിരുന് ന സിദ്ധരാമയ്യയാണ് ഉത്തരവാദിയെന്നും യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി പ്രതിപക്ഷ നേതാവാകുകയായിരുന്നു സിദ്ധരാമയ്യയുടെ ലക്ഷ്യമെന്നും ‘ദ ഹിന്ദു’ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ എച്ച്.ഡി. ദേവഗൗഡ തുറന്നടിച്ചു.
സഖ്യം രൂപവത്കരിക്കുന്നതിനുമുമ്പ് സിദ്ധരാമയ്യയുമായി സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ കൂടിയാലോചനകൾ നടത്തിയില്ല. സഖ്യസർക്കാർ അധികാരമേറ്റശേഷം എച്ച്.ഡി. കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലായി യുദ്ധം. കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുന്നത് കാണുന്നത് സിദ്ധരാമയ്യ ഇഷ്ടപ്പെട്ടിരുന്നില്ല. സഖ്യം രൂപവത്കരിക്കാനും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുമുള്ള തീരുമാനം സിദ്ധരാമയ്യയെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു.
മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടതിനുശേഷം ജെ.ഡി.എസിനെ തകർക്കാനുള്ള ആഗ്രഹം സിദ്ധരാമയ്യയുടെയുള്ളിൽ ശക്തമായി. 2004ൽ ജെ.ഡി.എസ് പ്രവർത്തകനായിരുന്നപ്പോൾ മുതൽ സിദ്ധരാമയ്യ ജെ.ഡി.എസിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1996ൽ താൻ പ്രധാനമന്ത്രിയായപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതിലും 2004ൽ സഖ്യസർക്കാറിൽ മുഖ്യമന്ത്രിസ്ഥാനം നൽകാത്തതിലും സിദ്ധരാമയ്യ അതൃപ്തനായിരുന്നു.
പ്രതിപക്ഷനേതാവെന്ന നിലയിൽ സിദ്ധരാമയ്യ പരാജയമാണ്. യഥാർഥ പോരാളി കുമാരസ്വാമിയാണ്. സിദ്ധരാമയ്യ വെറും അടയാളം മാത്രമാണ്. കോൺഗ്രസിൽ സിദ്ധരാമയ്യയെ എതിർക്കാൻ ആരുമില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തെൻറയും കൊച്ചുമകൻ നിഖിൽ ഗൗഡയുടെയും പരാജയത്തിന് കാരണം സിദ്ധരാമയ്യയാണെന്ന് അദ്ദേഹത്തിെൻറതന്നെ അനുയായികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും േദവഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.