തിരുവനന്തപുരം: ബി.ഡി.ജെ.എസിെൻറ മുന്നണി പ്രേവശനം മുതൽ എ.പി. അബ്ദുല്ലക്കുട്ടിയുടെ പാർട്ടി പ്രവേശനം വരെ സംസ്ഥാന നേതൃത്വം അറിയാതെ; ഇതിനെച്ചൊല്ലി സംസ്ഥാന ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. സംസ്ഥാന നേതൃത്വത്തിെൻറ പിടിപ്പുകേടാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്നും പി.എസ്. ശ്രീധരൻ പിള്ളയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റണമെന്നുമുള്ള ആവശ്യം പാർട്ടിക്കുള്ളിൽ സജീവമാണ്. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകകക്ഷിയായത്. പി.എസ്. ശ്രീധരൻ പിള്ള പ്രസിഡൻറായ ശേഷം സംസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന മിക്ക കാര്യങ്ങളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെയായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതും സുരേഷ്ഗോപി എം.പിയായതും ടോം വടക്കൻ എത്തിയതും കാമരാജ് കോൺഗ്രസ് എൻ.ഡി.എ ഘടകകക്ഷിയായതും ഏറ്റവുമൊടുവിൽ എ.പി. അബ്ദുല്ലക്കുട്ടി എത്തിയതുമൊന്നും സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയായിരുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അൽഫോൻസ് കണ്ണന്താനവും സുരേഷ്ഗോപിയും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതും വി. മുരളീധരൻ കേന്ദ്ര സഹമന്ത്രിയായതുമൊന്നും സംസ്ഥാന അധ്യക്ഷൻ പോലും അറിയാതെയാണെന്നാണ് വിവരം. ഇതെല്ലാം ശ്രീധരൻ പിള്ളക്കെതിരായ ആയുധമാക്കി മാറ്റുന്ന നീക്കം സജീവമാണ്. ജന.സെക്രട്ടറി കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറാക്കാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്. ശബരിമലയിലും ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് പ്രധാന ഉത്തരവാദി പിള്ളയാണെന്ന നിലയിലെ പ്രചാരണവും ചിലയിടങ്ങളിൽ ഉയരുന്നുണ്ട്.
മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നിട്ടും തങ്ങളുടെ ശക്തി കേരളത്തിൽ തെളിയിക്കാൻ സാധിക്കാത്തത് നേതൃത്വത്തിെൻറ പിടിപ്പുകേട് മൂലമാണെന്ന നിലയിലുള്ള വിമർശനം ബി.ജെ.പിക്കുള്ളിലുണ്ട്.
സംസ്ഥാന നേതൃത്വത്തിെൻറ പ്രകടനത്തിൽ ആർ.എസ്.എസ് നേതൃത്വത്തിനും കടുത്ത വിയോജിപ്പാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ പടിവാതിലിലെത്തിയ സാഹചര്യത്തിലാണ് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്. സംസ്ഥാനത്ത് മുന്നണി വികസനം സാധ്യമാകാത്തതിനും പ്രവർത്തകരെ കൂടുതലായി ആകർഷിക്കാൻ കഴിയാത്തതിനും ആക്ഷേപം നേതൃത്വത്തിന് നേരെയാണ്. ഇത് വരും ദിവസങ്ങളിൽ സംസ്ഥാന ബി.ജെ.പിയിൽ വൻതർക്കങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.