എടക്കര: നിലമ്പൂര്‍ കരുളായി വനത്തിൽ രണ്ട് മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ചുവര്‍ഷം. പടുക്ക വരയന്മലയിലാണ് 2016 നവംബര്‍ 24 ന് മാവോവാദി കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജ്, പശ്ചിമഘട്ട പ്രത്യേക സമിതിയംഗം അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. സി.പി.ഐ (മാവോയിസ്റ്റ്) സംഘടന രൂപവത്കരിച്ച ശേഷം സംസ്ഥാനത്ത് ആദ്യമായി പൊലീസ് വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെടുന്നത് കരുളായിയിലാണ്. സംഭവശേഷം വഴിക്കടവ്, മരുത, കരുളായി, പോത്തുകല്‍ പ്രദേശങ്ങളില്‍ മാവോവാദി സാന്നിധ്യം സജീവമായിരുന്നു. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി, വയനാട് വെള്ളമുണ്ട എന്നിവിടങ്ങളില്‍ പിന്നീട് ഏറ്റുമുട്ടല്‍ നടന്നു. മാവോവാദികള്‍ക്ക് വലിയ നാശമാണ് ഇവിടെ നേരിട്ടത്.
നേതാക്കളുടെ ചരമവാര്‍ഷിക ദിനത്തില്‍ വിവിധ അനുസ്മരണ പരിപാടികള്‍ ജില്ലയിലെ പലയിടങ്ങളിലും നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുണ്ടേരി വനത്തിലെ വാണിയംപുഴ ആദിവാസി കോളനിയില്‍ ഒന്നര മാസത്തിനിടെ മൂന്ന് തവണ മാവോവാദികളെത്തിയിരുന്നു. സന്ധ്യക്കെത്തുന്ന സംഘം പുലര്‍ച്ചെ വരെ കോളനിയില്‍ തങ്ങുകയും ആദിവാസികള്‍ക്ക് ക്ലാസെടുക്കുകയും ചെയ്തിരുന്നു. അനുസ്മരണം ഇക്കുറിയും ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. അതിനാൽ പൊലീസ് പലയിടങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. 2016 ലെ സംഭവങ്ങളുമായി പതിമൂന്ന് മാവോവാദികള്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പിടിയിലായ ഡാനിഷ്, ദീപക്, ശോഭ, ചിന്ന രമേശ്, കാളിദാസ് എന്നിവരെ എന്‍.ഐ.എ തെളിവെടുപ്പിനായി വരയന്മലയിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.