കുറ്റവാളിയാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ് എ.കെ ആന്റണി

തിരുവനന്തപുരം: ഒരു പരാതിയിന്മേൽ കേസെടുക്കുമ്പോൾ ഒരാളിനെ കുറ്റവാളിയാണോയെന്ന് വിധിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനല്ല മറിച്ച് കോടതിക്കാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ഏ.കെ ആൻറണി. കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്കാരം സമർപ്പണം പ്രമുഖ ഗാന്ധിയനായ തെന്നല ബാലകൃഷ്ണപിള്ളക്ക് നൽകികൊണ്ടുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണതയാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും കാണിക്കുന്നത്. ഇത് ഒരിക്കലുമൊരു ജനാധിപത്യ സർക്കാരിന് ഭുഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന സംശുദ്ധ രാഷട്രീയത്തിൻ്റെ ഉടമയാണ് തെന്നലയെന്നും തികച്ചും അർഹിക്കുന്ന കൈകളിലാണ് ഈ വർഷത്തെ ഗാന്ധിയൻ പുരസ്ക്കാരം എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിദർശൻ സമിതി പ്രസിഡൻറ് വി.സി.കബീർ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി, കെ.എ ചന്ദ്രൻ എക്സ് എം.എൽ.എ, ചെറിയാൻ ഫിലിപ്പ്, കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, നദീറാ സുരേഷ് എന്നിവർ സംസാരിച്ചു. തെന്നല ബാലകൃഷ്ണപിള്ള മറുപടി പറഞ്ഞു.

Tags:    
News Summary - It is for the court to decide whether AK Antony is guilty or not

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.