ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയെൻറ നാട്ടിലൂടെ ജനരക്ഷാ യാത്ര കടന്നുപോകേണ്ട ഘട്ടത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ നടത്തിയ പിന്മാറ്റം ദേശീയ തലത്തിൽ ചർച്ചയായി. ഉദ്ദേശിച്ച ആൾക്കൂട്ടമില്ലാത്തതും സംസ്ഥാന നേതൃത്വേത്താടുള്ള നീരസവുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു.
ആദ്യദിവസത്തെ നടത്തം ഉണ്ടാക്കിയ ദേഹാസ്വാസ്ഥ്യമാകാം കാരണമെന്ന വിലയിരുത്തലുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതുപ്രകാരമാണ് അമിത്ഷാ ഡൽഹിക്ക് പറന്നതെന്ന വാർത്തകൾ പിന്നീടാണ് വന്നത്. മോദി, അമിത്ഷാ എന്നിവരും ബംഗ്ലാദേശ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച, മടക്കയാത്രയുടെ ഗൗരവം വർധിപ്പിച്ചു. മൂവരും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങൾ, തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ പിന്തുണ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇവർ ഒന്നിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കാനിരിക്കുന്ന ഉത്തേജക പാക്കേജിനെക്കുറിച്ചായിരുന്നു ചർച്ചയെന്ന ഉൗഹാപോഹങ്ങളും ഒപ്പമുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്നുണ്ട്. ജി.എസ്.ടി നടത്തിപ്പിൽ ചില ഇളവുകൾ നൽകാൻ കേന്ദ്രം നിർബന്ധിതമായിട്ടുമുണ്ട്. പിണറായിയുടെ നാട്ടിലെ യാത്രയിൽനിന്ന് അമിത്ഷാ പിന്മാറിയത് ജനരക്ഷാ യാത്രക്ക് നൽകിവന്ന പ്രാധാന്യം ചോർത്തി.
ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പങ്കാളിത്തത്തിന് നൽകിയത്. യാത്ര അവസാനിക്കുന്ന 17ന് മാത്രമാണ് ഇനി അമിത്ഷാ യാത്രയിൽ പെങ്കടുക്കുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.