തിരുവനന്തപുരം: സംഘപരിവാറിെൻറ വർഗീയതക്കും ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരെ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജെ.ഡി.യു സംസ്ഥാന കൗൺസിൽ.
കേരളത്തിൽ വർഗീയതയെ ചെറുക്കാൻ ഫലപ്രദമായ ചേരി ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇൗസാഹചര്യത്തിൽ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് എൽ.ഡി.എഫിെൻറ ഭാഗമാവുകയാണെന്നും സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയം പറയുന്നു.
വീേരന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു സംസ്ഥാനഘടകം ഇടതുമുന്നണിയിലേക്ക് മടങ്ങുന്നുെവന്ന് നേരത്തേതന്നെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും മുൻമന്ത്രി കെ.പി. മോഹനെൻറ നേതൃത്വത്തിൽ പാർട്ടിയിലെ ഒരുവിഭാഗം ഇതിനോട് വിയോജിച്ച് യു.ഡി.എഫിൽ തുടരുമെന്നായിരുന്നു പ്രചാരണം. എന്നാൽ, അത്തരം കിംവദന്തികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് പാർട്ടിയുടെ മുന്നണിമാറ്റ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.