കൂടുതൽ പാർട്ടികൾ മുന്നണി വിടുന്നത് യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും -കെ. മുരളീധരൻ

കോഴിക്കോട്: കൂടുതൽ പാർട്ടികൾ മുന്നണി വിടുന്നത് യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ. മുരളീധ‌രൻ എം.പി. ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസ് മുന്നണി വിട്ടതിൽ എല്ലാവരും വിട്ടുവീഴ്ച നടത്തേണ്ടിയിരുന്നുവെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആറ് മാസത്തെ കാലാവധിയുള്ള ജില്ല പഞ്ചായത്തിന് വേണ്ടി 38 വർഷത്തെ മുന്നണി ബന്ധം വേർപ്പെടുത്തിയത് ശരിയല്ല. കെ. കരുണാകരന്‍റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. കെ.എം. മാണിയും എം.പി. വീരേന്ദ്രകുമാറും ആർ. ബാലകൃഷ്ണപിള്ളയും ഉൾപ്പെട്ടതായിരുന്നു യു.ഡി.എഫ്. ഇവരിൽ ചിലർ ഇപ്പോഴില്ലെങ്കിലും പിന്മുറക്കാർ എൽ.ഡി.എഫിലെത്തി.

അധികാരം നിലനിർത്താൻ എന്ത് വൃത്തികെട്ട കളിയും നടത്തുന്നവരാണ് എൽ.ഡി.എഫ്. യു.ഡി.എഫിൽ നിന്ന് പുറത്തു പോയവരെ തിരിച്ചു കൊണ്ടുവരണം. എൻ.സി.പിക്ക് യു.ഡി.എഫിലേക്ക് വരാൻ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jose k mani leaving will affect udf workers confidence says k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.