കോട്ടയം: കെ.എം. മാണിയുടെയും പിന്നീട് ജോസ് കെ. മാണിയുടെയും വിശ്വസ്തനായ നേതാവാണ് പാലായിൽ യു.ഡി.എഫ് സ്ഥാന ാർഥിയായെത്തുന്ന ജോസ് ടോം പുലിക്കുന്നേൽ. പാലായിലെ സാമൂഹികരംഗത്ത് നിറസാന്നിധ്യമായ ജോസ്, നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
1969ൽ ഏട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ കെ.എം. മാണിയാണ് ജോസ് ടോമിനെ കെ.എസ്.സിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അരുവിത്തുറ സെൻറ് ജോർജ് കോളജ് യൂനിയൻ ചെയർമാൻ, പാലാ സെൻറ് തോമസ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, 1980ൽ അവിഭക്ത കേരള സർവകലാശായ യൂനിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജോസ് ടോം വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയിൽ ശ്രദ്ധേയനായിരുന്നു. കാലടി കോളജിൽനിന്ന് എ.കോം പാസായ ജോസ് ടോം തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കി. 1991ൽ കോട്ടയം ജില്ല കൗൺസിലിൽ പാലാ ഡിവിഷനെ പ്രതിനിധാനം ചെയ്ത് മെംബറായി. 1984 മുതൽ 1992 വരെ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി സെനറ്റ് മെംബറായിരുന്നു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചിൽ സർവിസ് സഹകരണ ബാങ്ക്, കോട്ടയം ജില്ല സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.