കോട്ടയം: സി.പി.എം കൂട്ടുകെട്ടിനെ ന്യായീകരിച്ചും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസ് പാർട്ടിെയയും ചെയർമാനെയും നിരന്തരം അപമാനിച്ച കോൺഗ്രസിനുള്ള മറുപടിയാണ് കോട്ടയത്തെ കൂട്ടുകെട്ട്. അത്രമാത്രം അപമാനിക്കപ്പെട്ടു. പാർട്ടിയെ അയിത്തം കൽപിച്ച് മാറ്റിനിർത്തി. തുടർന്നാണ് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന തീരുമാനം പ്രാദേശിക ഘടകങ്ങൾ എടുത്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫ് ഭരണത്തിെൻറ അഞ്ചുവർഷവും കോണ്‍ഗ്രസിൽനിന്ന് കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. ആ മുറിവിൽ മുളകുപുരട്ടുന്ന സമീപനം പിന്നെയുമുണ്ടായി. തുടർച്ചയായി അപമാനിക്കപ്പെടുേമ്പാൾ കേരള കോൺഗ്രസിന് മിണ്ടാതിരിക്കാനാകുമോ?. ഇതാകാം കോട്ടയം ജില്ല പഞ്ചായത്തിൽ മറിച്ചൊരു തീരുമാനമെടുക്കാൻ കേരള കോൺഗ്രസ് അംഗങ്ങളെ പ്രേരിപ്പിച്ചത്.
കോട്ടയം ജില്ല പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശികതലത്തിൽ പിന്തുണ തുടരാൻ ചരൽക്കുന്നിലെ യോഗത്തിൽ പാർട്ടി തീരുമാനിച്ചതാണ്. എന്നാൽ, കേരള കോണ്‍ഗ്രസിനെ കോട്ടയം ഡി.സി.സി അപമാനിച്ചു. അതുകൊണ്ടാണ് പ്രാദേശിക ഘടകം മറ്റൊരു തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയില്ല. ഏതിരഭിപ്രായമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. കോൺഗ്രസിലെ ചില നേതാക്കൾക്ക് മറ്റ് ലക്ഷ്യങ്ങളുെണ്ടന്നും വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഉടൻ മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.