കോട്ടയം: കെ.എം. മാണിയുടെ പിൻഗാമി പട്ടം ഉറപ്പിച്ച് മകനും കോട്ടയം എം.പിയുമായ ജോസ് കെ. മാണി പാർട്ടിയിൽ പിടിമുറുക്കുേമ്പാൾ കേരള കോൺഗ്രസിൽ മുറുമുറുപ്പ്. വൈസ് ചെയർമാനായ ജോസ് കെ. മാണിയുടെ പാർട്ടിയിലെ അപ്രമാദിത്വത്തിൽ മുതിർന്ന നേതാക്കളടക്കം അസ്വസ്ഥരാണെന്നാണ് വിവരം. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനൊപ്പം നിൽക്കുന്നവർക്കാണ് കടുത്ത പ്രതിഷേധം. ജോസഫിനെ നോക്കുകുത്തിയാക്കുകയാണെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു.
ജോസ് കെ. മാണിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് പി.സി. ജോർജും ഫ്രാൻസിസ് ജോർജും അടക്കമുള്ളവർ നേതൃത്വവുമായി കലഹിച്ച് പാർട്ടി വിട്ടത്. വിമത ശബ്ദം കുറഞ്ഞതോടെ ജോസ് കെ. മാണി പാർട്ടിയിൽ കൂടുതൽ കരുത്തനായി. ഏറ്റവുമൊടുവിൽ ഒന്നേമുക്കാൽ വർഷത്തെ ഇടവേളക്കുശേഷം രാജ്യസഭ സീറ്റിെൻറ തിളക്കവുമായി യു.ഡി.എഫിലേക്ക് മടങ്ങുേമ്പാഴും ചർച്ചകളിൽ ജോസ് കെ. മാണിക്ക് മാത്രമായിരുന്നു പങ്കാളിത്തം. പി.ജെ. ജോസഫ് ഒഴികെ പാർട്ടിയിലെ എം.എൽ.എമാരും മറ്റ് മുതിർന്ന നേതാക്കളും മാധ്യമങ്ങളിലൂടെയാണ് ചർച്ചകൾ അറിഞ്ഞത്. ന്യൂഡൽഹിയിലെ ചർച്ചകളിലൂടെ യു.ഡി.എഫ് നേതാക്കൾ ജോസ് കെ. മാണിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്ന സ്ഥിതിയുമാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനുള്ള തീരുമാനവും തുടർധാരണകളും ജോസ് കെ. മാണിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് രൂപപ്പെട്ടത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിലെ മാണിയുടെ വീട്ടിൽ യു.ഡി.എഫ് നേതാക്കളെ എത്തിച്ചത് ഇൗ ചർച്ചകളാണ്. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തൊടുപുഴയിലും സി.എഫ്. തോമസ് ചങ്ങനാശ്ശേരിയിലും ഉണ്ടായിരുന്നെങ്കിലും ചർച്ചക്ക് വിളിച്ചുമില്ല.
നേരേത്ത, കേരള കോൺഗ്രസ് മഹാസമ്മേളനത്തോടനുബന്ധിച്ച് ജോസ് െക. മാണിയെ ചെയർമാനാക്കാൻ നീക്കം നടത്തിയെങ്കിലും പി.ജെ. ജോസഫ് നിലപാട് കടുപ്പിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ തലമുറമാറ്റത്തിന് വേഗം വെക്കുമെന്ന് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും അണികളും കരുതുന്നു. ഏറെക്കാലത്തെ പ്രവൃത്തിപരിചയമില്ലാത്ത ജോസ് െക. മാണി നേതൃത്വം ഏറ്റെടുക്കുന്നതിൽ പല എം.എൽ.എമാർക്കും താൽപര്യമില്ലെങ്കിലും പിണക്കാൻ കഴിയാത്തതിനാൽ എതിർപ്പ് ഉള്ളിലൊതുക്കുകയാണ്. പി.ജെ. ജോസഫ് നിർണായഘട്ടങ്ങളിലല്ലാതെ പ്രതികരിക്കുന്നുമില്ല. ഇത് രണ്ടാംനിര നേതാക്കളെ ആശങ്കയിലാഴ്ത്തുകയാണ്. എന്നാൽ, ജോസ് കെ. മാണി ഇടതിലേക്കെന്ന് പ്രചാരണം നടത്തിയ പാർട്ടിയിലെ ചില നേതാക്കൾക്കുള്ള തിരിച്ചടിയാണ് പുതിയ തീരുമാനമെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.