കോട്ടയം: പാലായിലെ സ്ഥാനാർഥിയെച്ചൊല്ലി കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങ ൾ തമ്മിെല പോര് രൂക്ഷമായിരിക്കെ സമവായം കാണാനാകാതെ യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. ഇരുപക്ഷെത്തയും ഒന്നിച്ചിരുത്തി ചർച്ചചെയ്യാൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ഉപസമിതി ശനിയാഴ്ച കോട്ടയത്ത് നടത്തിയ നീക്കവും പരാജയമായി.
തർക്കം പരിഹരിച്ച് രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന നിർദേശം ഉപസമിതി വീണ്ടും മുന്നോട്ടുവെച്ചു. യു.ഡി.എഫിെൻറ ആഗ്രഹം അതാണെന്ന് ബെന്നി വ്യക്തമാക്കി.
എന്നാൽ, ജോസഫ് വിഭാഗം തൊടുപുഴയിലും ജോസ് പക്ഷം കോട്ടയത്തും സമാന്തര നേതൃയോഗം ചേർന്ന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു ചേർന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി നിർദേശിച്ച എല്ലാ വ്യവസ്ഥയും അട്ടിമറിക്കുകയായിരുന്നു.
ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിനും ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും ഉപസമിതിയെ കണ്ടെങ്കിലും നിലപാടിൽ ഉറച്ചുനിന്നു. തെൻറ നേതൃത്വം അംഗീകരിക്കുകയും പൊതുസമ്മതനെ സ്ഥാനാർഥിയാക്കുകയും ചെയ്താൽ ചിഹ്നം അനുവദിക്കാമെന്ന നിലപാടിലാണ് ജോസഫ്. ഇക്കാര്യം മോൻസ് ഉപസമിതിയെ അറിയിച്ചു.
എന്നാൽ, സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ‘പുറത്തു നിന്നുള്ള’ ആരും ഇടപെടേണ്ടെന്നും ജോസ് വിഭാഗവും തിരിച്ചടിച്ചു.
നിഷ ജോസ് കെ. മാണിയുടെ പേരിനു തന്നെയാണ് സജീവസാധ്യതയെന്ന സൂചനയും ജോസ് വിഭാഗം നൽകി. നിഷയെ അംഗീകരിക്കില്ലെന്ന നിലപാട് ജോസഫ് ആവർത്തിച്ചു. തെൻറ നേതൃത്വം അംഗീകരിച്ചാലേ ‘രണ്ടില’ ചിഹ്നം നൽകൂ എന്ന ജോസഫിെൻറ കടുംപിടിത്തം യു.ഡി.എഫിനു മേലുള്ള സമ്മർദതന്ത്രം കൂടിയായി വിലയിരുത്തുന്നു.
ആരു മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടതു തങ്ങളാണെന്നും അതിനെതിരെ ജോസഫ് പക്ഷം നടത്തുന്ന നീക്കങ്ങൾക്ക് തടയിടണമെന്നും റോഷി സമിതിയോട് ആവശ്യപ്പെട്ടു. സ്ഥാനാർഥി വൈകില്ലെന്നും അന്തിമ തീരുമാനം യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.
കോട്ടയത്ത് മുതിർന്ന നേതാക്കളടക്കം പ്രവർത്തകരെ വിളിച്ചുവരുത്തി അഭിപ്രായം തേടിയ ജോസ് കെ. മാണി വിഷയം യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. ഞായറാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ നീണ്ടുപോയേക്കാമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.