ആലപ്പുഴ: രണ്ടുവർഷമായി തുടർന്ന എൻ.ഡി.എയുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കുകയാെണന്ന് ജെ.എസ്.എസ് രാജൻ ബാബ ു വിഭാഗം. ഘടകകക്ഷി എന്ന നിലക്കുള്ള അവഗണനയാണ് തീരുമാനത്തിലെത്തിച്ചത്. എൻ.ഡി.എ നടത്തുന്ന കാമ്പയിനുകൾപോലും ഒന്നോ രണ്ടോ ഘടകകക്ഷികളെ വിളിച്ച് തീരുമാനിക്കുകയാണ് പതിവ്. ഇൗ പ്രവണത ഒരു മുന്നണി സംവിധാനത്തിന് ചേർന്നതല ്ല. ഘടകകക്ഷികൾ എല്ലാംതന്നെ അസംതൃപ്തരാെണന്നും ജനറൽ സെക്രട്ടറി രാജൻ ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂടാതെ, ആലപ്പുഴയിൽ നൽകിയിരുന്ന കൺവീനർ സ്ഥാനവും അറിയിക്കാതെ എടുത്തുമാറ്റുകയാണ് ചെയ്തത്. ഇത് ചോദ്യം ചെയ്തപ്പോൾ ചെറിയ ഘടകകക്ഷിയുടെ കീഴിൽ പ്രവർത്തിക്കാൻ മറ്റുകക്ഷികൾക്ക് ബുദ്ധിമുട്ടുെണ്ടന്നാണ് പറഞ്ഞത്. മുന്നണി വിടുന്നത് സംബന്ധിച്ച് കഴിഞ്ഞ14ന് ചെയർമാൻ ശ്രീധരൻ പിള്ളക്ക് കത്ത് നൽകിയെന്നും അേദ്ദഹം പറഞ്ഞു.
എൻ.ഡി.എ ബന്ധം ഉൾപ്പെടെ കാരണങ്ങളാൽ വിഘടിച്ചുനിൽക്കുന്ന ജെ.എസ്.എസ് വിഭാഗങ്ങളെ ഒന്നിപ്പിച്ച് പാർട്ടി ശാക്തീകരിക്കുകയാണ് പ്രഥമ ലക്ഷ്യം. കൂടാതെ, മുന്നണിയുമായി ബന്ധം ഒഴിവാക്കണമെന്ന് ഗൗരിയമ്മയും പറഞ്ഞിരുന്നു. ആർ.എസ്.പി, കേരള കോൺഗ്രസ് വിഭാഗങ്ങെളയും ലയിപ്പിച്ച് പ്രസ്ഥാനം വിപുലീകരിക്കും. ഭാവിപരിപാടികൾ ചർച്ചചെയ്ത് തീരുമാനിക്കും. ഏതുമുന്നണിയിലേക്ക് പോയാലും പ്രസ്ഥാനത്തിെൻറ നിലനിൽപാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ആർ. പൊന്നപ്പൻ, സെക്രട്ടറിമാരായ സുരേന്ദ്രൻ, ജയൻ, ജില്ല സെക്രട്ടറി രാജു എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.