ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്ത ാനെന്നോണം ഹിമാചൽപ്രദേശിൽ ജംബോ കമ്മിറ്റിക്ക് രൂപം നൽകി കോൺഗ്രസ്. കുൽദീപ് സിങ് റാഥോർ പ്രസിഡൻറും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിെൻറ മകൻ വിക്രമാദിത്യ ജന. സെക്രട്ടറിയുമായ കമ്മിറ്റിയിൽ 15 വൈസ് പ്രസിഡൻറുമാരും 18 ജന. സെക്രട്ടറിമാരും 68 സെക്രട്ടറിമാരുമുണ്ട്. വീർഭദ്ര സിങ്ങും ഭാര്യ പ്രതിഭയും കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാകും. രാഹുൽ ഗാന്ധിയുടേതാണ് തീരുമാനം. 17 പുതിയ ഡി.സി.സി പ്രസിഡൻറുമാർക്കും രാഹുൽ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.