ഖാദറിന് ഹംസയുടെ തുറന്ന കത്ത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി പത്രിക നൽകിയ എസ്.ടി.യു നേതാവ് കെ. ഹംസ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന് തുറന്ന കത്തെഴുതി. പത്രിക പിൻവലിച്ച് പാണക്കാട് തങ്ങന്മാരുടെ യശസ്സ് ഉയർത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിലെ ഭാരിച്ച ചെലവ് വഹിക്കാനുള്ള കഴിവൊന്നും തനിക്കില്ല. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലുള്ളവരുടെ ആവശ്യപ്രകാരമാണ് അവിടെ ഖാദറിന് വീണ്ടും അവസരം കൊടുക്കാതിരുന്നത്. വള്ളിക്കുന്നിൽ മത്സരിപ്പിക്കുമ്പോൾ നേതൃത്വം പറഞ്ഞത് ജനങ്ങളുടെ ഹിതം നോക്കി മാത്രമേ വീണ്ടും അവസരം നൽകൂവെന്നാണ്. അവിടെയും പരിഗണിക്കാതിരുന്നത് ജനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ്.  വേങ്ങരയിൽ സമ്മർദ തന്ത്രം ഉപയോഗിച്ച് യു.എ. ലത്തീഫിനെ മാറ്റി സ്ഥാനാർഥിത്വം നേടിയെടുക്കുകയായിരുന്നുവെന്നും ഹംസ ആരോപിക്കുന്നു. ത​​​െൻറ വിനീതമായ അഭ്യർഥന മാനിച്ച് 27ാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറത്തുള്ള റിട്ടേണിങ് ഓഫിസർ മുമ്പാകെ ഹാജരായി സ്ഥാനാർഥിത്വം പിൻവലിക്കാൻ താങ്കളെ ഉപദേശിക്കുന്നതു പോലെ എന്നെയും ഞാൻ ഉപദേശിക്കുന്നു എന്ന വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.

വേങ്ങര: രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരുദിവസം കൂടി ബാക്കിയിരിക്കെ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു. സ്വതന്ത്ര സ്​ഥാനാർഥികളായ അബ്​ദുൽ മജീദ്, എം.വി. ഇബ്രാഹീം എന്നിവരാണ്​ പത്രിക പിൻവലിച്ചത്. പി.പി. ബഷീർ (സി.പി.എം), കെ.എൻ.എ. ഖാദർ (മുസ്​ലിം ലീഗ്​), കെ. ജനചന്ദ്രൻ (ബി.ജെ.പി), കെ.സി. നസീർ (എസ്​.ഡി.പി.ഐ), ശ്രീനിവാസ്​ (സ്വത.), കെ. ഹംസ (സ്വത.) എന്നിവരാണ് മത്സര രംഗത്തുള്ളത്​. ബുധനാഴ്​ച പത്രിക പിൻവലിക്കുന്ന സമയം കഴിഞ്ഞാൽ വൈകീട്ട് നാലിന് റിട്ടേണിങ്​ ഓഫിസർ സ്വതന്ത്രർക്ക് ചിഹ്നം അനുവദിക്കും. 


പ്രതീക്ഷകൾ; പിരിമുറുക്കങ്ങൾ
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അങ്കത്തിനിറങ്ങിയവർക്ക്​ പ്രതീക്ഷയും പിരിമുറുക്കവും. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്​ നീങ്ങു​േമ്പാൾ കൂട്ടിയും കിഴിച്ചുമാണ്​​ ഒാരോരുത്തരും തങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നത്​. എതിർ പാളയത്തിലെ വിള്ളലുകളും നിലപാടുകളിലെ വീഴ്​ചകളും വോട്ടായി തങ്ങളുടെ ​പെട്ടിയിൽ വീഴുമെന്ന കണക്കു കൂട്ടലാണ്​ ഒാരോ വിഭാഗത്തിനും പ്രതീക്ഷ നൽകുന്നത്​. സ്വന്തം പാളയത്തിൽ നിന്ന്​ ചോർച്ചയുണ്ടാകുമോ എന്ന ഭീതി പിരിമുറക്കത്തിനിടയാക്കുകയും ചെയ്യുന്നു. മുഖ്യ എതിരാളികളുടെ പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ:

മുസ്​ലിം ലീഗ്​
മണ്ഡലം ഉണ്ടായതിന്​ ശേഷം രണ്ടു തവണയും 28,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന്​ ജയിച്ച ഉറച്ച കോട്ട. പ്രമുഖനായ സ്​ഥാനാർഥിയുടെ സാന്നിധ്യമുള്ളതുകൊണ്ട്​ പരാജയ ഭീതി തെല്ലുമില്ല. ആറു പഞ്ചായത്തുകളിലും ശക്​തമായ വേ​ാട്ടുബാങ്ക്​. പിണറായി വിജയൻ സർക്കാറി​​​​െൻറ ചില ന്യൂനപക്ഷ വിരുദ്ധ നടപടികൾ വോട്ടാകും. ആഭ്യന്തര വകുപ്പി​​​െൻറ വീഴ്​ചകൾ തുണയാകും. സംഘ്​പരിവാർ കാലത്തെ ഫാഷിസ്​റ്റ്​ നീക്കങ്ങളിലെ ഭീതി ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളുടെ ഏകീകരണത്തിന്​ വഴിവെക്കും. 

കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിന്​ ജയിച്ച മണ്ഡലത്തിൽ വോട്ടുകൾ കുറഞ്ഞാൽ അത്​ അദ്ദേഹത്തിന്​ ക്ഷീണമാകുമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്​തമാണെന്നതും പ്രതീക്ഷ നൽകുന്നു. അതേസമയം, ചില പഞ്ചായത്തുകളിലെങ്കിലും നിലനിൽക്കുന്ന യു.ഡി.എഫ്​ സംവിധാനത്തിലെ വിള്ളലുകളാണ്​ പ്രധാന ആശങ്ക. ​ഫാഷിസത്തെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമോ എന്നും നേതൃത്വം ഭയപ്പെടുന്നു​. 
ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ ലീഗ്​ എം.എൽ.എമാർക്ക്​ വോട്ടു ചെയ്യാൻ കഴിയാതെ പോയതുൾപ്പടെയുള്ള വിഷയങ്ങൾ ഇടതുചേരി പ്രചാരണായുധമാക്കുന്നുണ്ട്​. സ്​ഥാനാർഥി നിർണയത്തെ ചൊല്ലി മാധ്യമങ്ങളിൽ വന്ന വാർത്തകൾ മണ്ഡലത്തിൽ പ്രതിഫലിക്കു​േമാ എന്നതാണ്​ മറ്റൊരു പ്രശ്​നം. ഖാദറിനെ പരസ്യമായി വെല്ലുവിളിച്ച്​ എസ്​.ടി.യു നേതാവ്​ മത്സരരംഗത്തുള്ളതും തലവേദനയാണ്​. 

സി.പി.എം
ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടത്തിന്​ ഇടതുപക്ഷത്തിന്​ കരുത്തു പകരണമെന്ന ചിന്ത നിഷ്​പക്ഷ വോട്ടർമാരെ മാറ്റി ചിന്തിപ്പിക്കും. പിണറായി സർക്കാറി​​​െൻറ ഭരണനേട്ടങ്ങൾ വോട്ടായി മാറും. സ്​ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങൾ തുണയാകും. കഴിഞ്ഞ തവണ മത്സരിച്ച സ്​ഥാനാർഥിയായതുകൊണ്ട്​ അദ്ദേഹത്തി​​​െൻറ വ്യക്​തിബന്ധങ്ങൾ മുതൽക്കൂട്ടാവും. 

മണ്ഡലത്തിൽ കെ.എൻ.എ. ഖാദർ വിരുദ്ധ വികാരമുണ്ടെന്ന പ്രചാരണവും വിമത​​​െൻറ സാന്നിധ്യവും കഴിഞ്ഞ തവണത്തേക്കാൾ വോട്ട്​ വർധിപ്പിക്കു​ം. മണ്ഡലത്തിൽ ശക്​തമായ സാന്നിധ്യമുള്ള എ.പി വിഭാഗത്തി​​​െൻറ പിന്തുണ ഇത്തവണ തങ്ങൾക്കാവുമെന്നും കണക്കു കൂട്ടുന്നു. പിണറായി സർക്കാർ അധികാരമേറിയതിന്​ ശേഷം ആഭ്യന്തര വകുപ്പി​​​െൻറ ഭാഗത്തുണ്ടായ ചില സമീപനങ്ങൾ ന്യൂനപക്ഷ വോട്ടർമാരെ അകറ്റുമോ എന്നതാണ്​​ പ്രധാന ഭീതി. എല്ലാം ശരിയാക്കുമെന്ന്​ വാഗ്​ദാനം ചെയ്​ത്​ പല കാര്യങ്ങളും ശരിയാക്കിയില്ലെന്ന ലീഗ്​ പ്രചാരണം ഏശുമെന്നും ആശങ്കയുണ്ട്​.ദേശീയാടിസ്​ഥാനത്തിൽ ഫാഷിസത്തെ നേരിടാൻ സി.പി.എമ്മിനാവില്ലെന്ന യു.ഡി.എഫ്​ വിമർശനവും ദലിത്​-മുസ്​ലിം കൂട്ടായ്​മയെ ഇടതുപക്ഷം ഭയക്കുന്നുവെന്ന വിലയിരുത്തലും വോട്ടർമാർ അത് ഏത്​ രീതിയിൽ പരിഗണിക്കുമെന്ന ചിന്തയും അലോസരമുണ്ടാക്കുന്നു.

കണ്ണമംഗലം കലങ്ങിത്തന്നെ
വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫിലെ തർക്കത്തിന് സംസ്ഥാന നേതൃത്വം ഇടപെട്ടതി​​െൻറ അടിസ്ഥാനത്തിൽ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുസ്​ലിം ലീഗും കോൺഗ്രസും തമ്മിലെ പോര് തുടരുന്നതായി സൂചന. നൽകാമെന്നേറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസ്സിന് ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഉപതെരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാവുകയെന്ന തരത്തിലാണ് ലീഗ് നേതാക്കൾ പ്രതികരിക്കുന്നത്.  നേരത്തെ ഒന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് കൈമാറുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ജയിച്ചുകയറിയതോടെ ഇത് ലംഘിക്കപ്പെട്ടു. മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ചർച്ചയിലെ ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുന്നതിന് ലീഗ് പ്രതിനിധി രാജിവെച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിന്​ 990 പോളിങ് ഉദ്യോഗസ്​ഥർ
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്​ 236 വി.വി. പാറ്റ് മെഷീനുകളും 400 വീതം കൺേട്രാൾ, പോളിങ് യൂനിറ്റുകളും സജ്ജമാക്കി. ആകെ 990 പോളിങ് ഉദ്യോഗസ്​ഥർക്ക് നിയമന ഉത്തരവ് നൽകി. നിരീക്ഷണത്തിനായി മൂന്ന്​ വീതം ഫ്ലയിങ്, സ്​റ്റാറ്റിക്സ്​ സർവലൻസ്​, വിഡിയോ സ്​ക്വാഡുകൾ സജ്ജമായി. 

99 ബൂത്തുകളിൽ റാമ്പ് സൗകര്യമായി 
വേങ്ങര: 148 പോളിങ് ബൂത്തുകളാണ് വേങ്ങര മണ്ഡലത്തിൽ ഉണ്ടാവുക. ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ട് പോളിങ് സ്​റ്റേഷനുകളും മൂന്ന്​ കേന്ദ്രങ്ങളിൽ 12 പോളിങ് സ്​റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ട് പോളിങ് സ്​റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബൂത്തുകൾക്കും റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്​. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുവരുന്നു. 

അഞ്ച്​ വനിത പോളിങ് സ്​റ്റേഷനുകൾ 
വേങ്ങര: അഞ്ച് മാതൃക പോളിങ്​ സ്​റ്റേഷനുകളും അഞ്ച് വനിത പോളിങ് സ്​റ്റേഷനുകളും മണ്ഡലത്തിൽ പ്രവർത്തിക്കും. മാതൃക പോളിങ് ബൂത്തുകൾ: എ.ആർ. നഗർ ഗവ. യു.പി സ്​കൂൾ പ്രധാന കെട്ടിടം, മുതുവിൽക്കുണ്ട ് മുഹമ്മദിയ സെക്കൻഡറി മദ്​റസ വടക്കേ കെട്ടിടം, കോട്ടല്ലൂർ ഗവ. യു.പി സ്​കൂൾ തെക്കുഭാഗം, കച്ചേരിപട്ടി തൻവീറുൽ ഇസ്​ലാം മദ്​റസ മധ്യഭാഗം, പറപ്പൂർ ഇസ്​ഹാഅദുൽ ഉലൂം മദ്​റസ എന്നിവയാണ്​ മാതൃക ബുത്തുകൾ.

Tags:    
News Summary - k hamza, IUML rebel candidate wrote letter to KNA khader -politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.