കേരളത്തിൽ പി.ആർ വർക്​ മാത്രം, മികച്ച കോവിഡ്​ പ്രതിരോധം കർണാടകത്തിൽ -കെ. സ​ുരേ​ന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാരിനെയോ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെയോ ഒരു അന്താരാഷ്​ട്ര മാധ്യമവും പുകഴ്​ത്തിയിട്ടില്ലെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്​ഥാനത്ത്​ നടക്കുന്നത്​ ​പി.ആർ വർക്​ മാത്രമാണ്​. ഏറ്റവും മികച്ച കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്​ കർണാടകത്തിലാണെന്നും ​കെ. സുരേന്ദ്രൻ പറഞ്ഞു.

സർക്കാരിൻെറ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ വൻ പാളിച്ചയാണ്​ നേരിട്ടുകൊണ്ടിരിക്കുന്നത്​. സർക്കാർ പ്രതിരോധത്തിലാകു​േമ്പാൾ സഹായകകരമായ നിലപാടുകളുമായാണ്​ കേരളത്തിലെ കോൺഗ്രസ്​ രംഗത്തെത്തുന്നത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണ്​. ഈ സന്ദർഭത്തിൽ സർക്കാരിന്​ വടിയെറിഞ്ഞുകൊടുക്കുന്ന രീതിയാണ്​ കോൺഗ്രസി​േൻറതെന്നും ​അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K Surendran on Kerala Covid 19 Fights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.