സ്കൂൾകലോത്സവത്തിൽ യക്ഷ​ഗാനത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ

കാസർ​ഗോഡ്: സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് യക്ഷ​ഗാനത്തെയും കലാകാരൻമാരെയും അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ വകുപ്പോ സംഘാടകരോ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്. ഉത്തരമലബാറിന്റെ തനതായ സംസ്കാരത്തെയാണ് ഒരു സംഘം അവഹേളിച്ചത്. യക്ഷ​ഗാനകലാകാരൻമാരോട് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്നും വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

യക്ഷ​ഗാനം തുടങ്ങും മുമ്പ് നിലവിളക്ക് കൊളുത്തിവെച്ച് നടത്തുന്ന പൂജ അലങ്കോലപ്പെടുത്തി നിലവിളക്കും പൂജാസാധനങ്ങളും നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇതുവരെയും ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിനും ഉത്തരവിടാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ മറുവശത്ത് സ്വാ​ഗത​ഗാനത്തിന്റെ പേരിൽ മതമൗലികവാദികളെ പ്രീണിപ്പിക്കാൻ കലാകാരൻമാരെ വിലക്കാനും അന്വേഷണം നടത്താനും സർക്കാർ തയാറായി.

രാജ്യത്തിന്റെ അഭിമാനമായ സൈനികരുടെ പോരാട്ടത്തെ വിക്രം മൈതാനിയിൽ ചിത്രീകരിച്ചതിനാണ് സർക്കാർ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രിയേക്കാൾ താത്പര്യം മന്ത്രി മുഹമ്മദ് റിയാസിനായിരുന്നു. സ്കൂൾ കലോത്സവത്തിന്റെ പേരിൽ വലിയതോതിൽ വർ​ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാ​ഗമായാണ് സ്വാ​ഗത​ഗാന വിവാദവും ഭക്ഷണ വിവാദവുമുണ്ടായത്. അനാവശ്യമായ വിവാദമുണ്ടാക്കുന്നത് നമ്മുടെ നാടിന് ​ഗുണകരമല്ലെന്ന് റിയാസും സി.പി.എമ്മും മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നതിന് തെളിവ് ഇതിൽ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സി.പി.എം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran wants to file a case against those who insulted Yakshagana during the school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.