കൊൽക്കത്ത: പ്രകാശ് കാരാട്ട് എതിർത്തില്ലെങ്കിൽ താൻ രാഷ്ട്രപതിയാകുമായിരുന്നുവെന്ന് ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി. 2007ൽ താൻ സ്പീക്കറായിരിക്കെ ജനതാദൾ-യു നേതാവ് ശരദ് യാദവ് വന്നുകണ്ടു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം വന്നത്. കോൺഗ്രസ് നേതൃത്വമാണ് തന്നെ ദൗത്യമേൽപിച്ചതെന്ന് പറഞ്ഞ യാദവ്, ജനതാദൾ-യു, ഡി.എം.കെ, ബിജു ജനതാദൾ, ശിരോമണി അകാലിദൾ എന്നീ പാർട്ടികളും പിന്തുണക്കുമെന്ന് അറിയിച്ചു.
ഇക്കാര്യം സി.പി.എം നേതൃത്വത്തോട് സംസാരിക്കാൻ താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ, ഇൗ നിർദേശം കാരാട്ട് നിരാകരിക്കുകയായിരുന്നു. കാരാട്ട് അനുകൂല സമീപനം സ്വീകരിച്ചിരുന്നെങ്കിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്താതിരിക്കുകയും താൻ രാഷ്ട്രപതിയാവുകയും ചെയ്യുമായിരുന്നുവെന്ന് ചാറ്റർജി ബംഗാളി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയാകാനുള്ള ജ്യോതി ബസുവിെൻറ അവസരം നഷ്ടപ്പെടുത്തിയതുമായി തട്ടിച്ചു നോക്കിയാൽ തെൻറ നഷ്ടം ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.