ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാറിൽ 17 മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് അഞ്ചുദിവ സം പിന്നിട്ടിട്ടും വകുപ്പ് വിഭജനം പൂർത്തിയാകാത്തതിലും അതൃപ്തി പരിഹരിക്കാത്തതിലു ം മുഖ്യമന്ത്രി യെദിയൂരപ്പയുമായി ഇടഞ്ഞ് കേന്ദ്ര നേതൃത്വം. മന്ത്രിസഭയിൽ ഉൾപ്പെടുത്ത ാത്ത എം.എൽ.എമാരുടെയും അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെയും അതൃപ്തിയും വകുപ്പ് വിഭജനത്തിലെ തർക്കവും യെദിയൂരപ്പ സ്വന്തം നിലയിൽ പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തിയ യെദിയൂരപ്പക്ക് െവള്ളിയാഴ്ച രാത്രി വൈകിയും അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല. കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കാത്തതിൽ ഡൽഹിയിലെത്തിയിരുന്ന അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരും കടുത്ത അതൃപ്തിയിലാണ്.
മുൻ ധനകാര്യ മന്ത്രി അരുൺ െജയ്റ്റ്ലിയുടെ നിര്യാണത്തെ തുടർന്ന് വകുപ്പ് വിഭജനം തിങ്കളാഴ്ചയോടെ പുറത്തുവിടുമെന്ന് ബംഗളൂരുവിലെത്തിയ യെദിയൂരപ്പ അറിയിച്ചു. എന്നാൽ, വകുപ്പ് വിഭജനം സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ്. മന്ത്രിസഭയിൽ മൂന്നു ഉപമുഖ്യമന്ത്രിമാർ വേണമെന്ന നിർദേശവും ഒരു വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. എത്രയും വേഗം വകുപ്പ് വിഭജനം പൂർത്തിയാക്കണമെന്നും പ്രശ്നം നീളുകയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് നല്ലതെന്നും കേന്ദ്ര നേതൃത്വം താക്കീത് നൽകിയതായാണ് റിപ്പോർട്ട്. സർക്കാർ രൂപവത്കരിച്ചതിൽ സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന മുൻ റിപ്പോർട്ടുകൾ സാധൂകരിക്കുന്ന തരത്തിലാണ് അമിത് ഷായുടെ അന്ത്യശാസനം.
യെദിയൂരപ്പയുമായി കൂടിക്കാഴ്ചക്ക് താൽപര്യമില്ലെന്നും പാർട്ടിയുടെ വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദയുമായി ചർച്ച നടത്തി പ്രശ്നം ആഭ്യന്തരമായി പരിഹരിക്കാനുമാണ് അമിത് ഷാ നിർദേശിച്ചത്. നേതൃത്വത്തിെൻറ അവഗണന ഫലത്തിൽ യെദിയൂരപ്പക്കും അയോഗ്യരാക്കപ്പെട്ട 17 പേർക്കും തിരിച്ചടിയായി. സർക്കാർ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം കർണാടകക്കും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്നതാണെന്നാണ് കേന്ദ്ര നേതാക്കൾ പ്രതികരിച്ചത്. സുപ്രധാന വകുപ്പുകൾ അധികാരമേറ്റ മന്ത്രിമാർക്ക് നൽകരുതെന്ന് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ആവശ്യപ്പെട്ടതായാണ് വിവരം.
രമേശ് ജാർക്കിഹോളിക്കായി ഉപമുഖ്യമന്ത്രി സ്ഥാനം നീക്കിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ ബി.ജെ.പി നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല. അതേസമയം, സുപ്രീംകോടതിയിൽനിന്നു അനുകൂല വിധിയുണ്ടായാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പ്രധാന വകുപ്പുകൾ നൽകുമെന്ന് യെദിയൂരപ്പ അയോഗ്യരാക്കപ്പെട്ടവർക്ക് ഉറപ്പു നൽകി. അയോഗ്യത സംബന്ധിച്ച ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.