ന്യൂഡൽഹി: രക്ഷാദൗത്യമെന്നു പറയുകയും മൂന്നിരട്ടി വിമാന ചാർജ് ഈടാക്കി വാണിജ്യ വിമാന സർവിസ് നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ പ്രവാസികളെ ദുരിതത്തിലാക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കൊള്ളയും പിടിപ്പുകേടുമാണ് വന്ദേ ഭാരത് മിഷെൻറ മുഖമുദ്ര.
ദോഹയിലിറങ്ങാൻ അനുമതി തേടാൻ വൈകിയതാണ് ഖത്തറിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കാൻ കാരണം. അതോടൊപ്പം, എയർ ഇന്ത്യ പണം ഈടാക്കി പ്രവാസികളെ നാട്ടിലെത്തിക്കുന്നതും കാരണമായി പറയുന്നു. അങ്ങനെയാണെങ്കിൽ, കൊട്ടിഘോഷിക്കപ്പെട്ട രക്ഷാദൗത്യത്തിെൻറ യഥാർഥ ചിത്രം അന്താരാഷ്ട്ര തലത്തിൽ വെളിപ്പെട്ടു.
പ്രവാസികൾ സ്വന്തം പണം മുടക്കി മടങ്ങുന്നതിനെ രക്ഷാദൗത്യമെന്നു വിളിക്കുന്നത് ഏതർഥത്തിലാണ്. ഉയർന്ന നിരക്ക് ഈടാക്കി വാണിജ്യ വിമാന സർവിസ് ആണ് എയർ ഇന്ത്യ നടത്തുന്നത്. രക്ഷാദൗത്യമാണെങ്കിൽ പണമീടാക്കാതെ നാട്ടിലെത്തിക്കണം. സ്വന്തം പൗരന്മാരോട് കാണിക്കുന്ന വഞ്ചനാപരമായ നിലപാട് അന്താരാഷ്ട്രതലത്തിൽ നമ്മുടെ വില ഇടിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.