തൊടുപുഴ: പി.ജെ. ജോസഫ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനുമായി സമവായ ഫോ ർമുല അംഗീകരിപ്പിച്ചെടുക്കാൻ കേരള കോൺഗ്രസിൽ തിരക്കിട്ട നീക്കം. ഇത് അനുകൂലിക്കാ ത്തവരെ പാർട്ടിയിൽ പിടിമുറുക്കി വരുതിയിലാക്കാൻ സഭാ നേതൃത്വത്തിലെ ചിലരുടെ കൂടി ഒ ത്താശയോടെ ജോസ് കെ. മാണി വിരുദ്ധ വിഭാഗം പാർട്ടിയിൽ ശക്തി സമാഹരണവും തുടങ്ങി.
ചെയർമാെന സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന ജോസ് കെ. മാണിയുടെ നിലപാട് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന സന്ദേശം നൽകുന്ന എതിർചേരി, പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് രംഗത്തുള്ളത്. ജോസഫിന് പുറമെ ജോയ് എബ്രഹാം അടക്കം മാണിയുടെ വിശ്വസ്തരും ചേർന്നാണ് നിലവിലെ ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെ പാർലമെൻററി പാർട്ടി ലീഡറാക്കി ഫോർമുല മുന്നോട്ടുവെച്ചത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജോസ് കെ. മാണിക്ക് പകരം മറ്റൊരാളെ നിയോഗിക്കും.
നിയമസഭകക്ഷി നേതൃസ്ഥാനത്തേക്ക് സി.എഫിനെ പിന്തുണക്കുന്നവർക്ക് പാർലമെൻറി പാർട്ടിയിൽ ഭൂരിപക്ഷമുണ്ട്. അഞ്ച് എം.എൽ.എമാരിൽ മൂന്നുപേരും ലീഡർ സി.എഫ്. തോമസ് എന്ന പി.ജെ. ജോസഫിെൻറ അഭിപ്രായത്തിനൊപ്പമാണ്. പാർലമെൻററി പാർട്ടിയിൽ പങ്കെടുക്കുന്ന ജോസ് കെ. മാണിക്കും ജോയ് എബ്രഹാമിനും വോട്ടില്ല. പാർട്ടി ഹൈപവർ കമ്മിറ്റിയിലും ജോസഫ് ഭൂരിപക്ഷം ഉറപ്പിച്ചതായാണ് വിവരം. മാണിയുടെ നിര്യാണത്തോടെ ഹൈപവർ കമ്മിറ്റിയിൽ 29 പേരാണുള്ളത്. ഇതിൽ 17 പേർ സഹകരിക്കാമെന്ന് ഉറപ്പുനൽകിയതായാണ് അറിവ്. ജില്ല പ്രസിഡൻറുമാരടക്കം കൂടുതൽ പേരെ വശത്താക്കാൻ മാണി വിഭാഗത്തിൽനിന്ന് ഉൾെപ്പടെ ശ്രമം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.