കോട്ടയം: ചെയർമാൻ സ്ഥാനം പി.ജെ.ജോസഫിന് വിട്ടുനൽകിയുള്ള ഒത്തുതീർപ്പ് വേണ്ടെന്ന് ജോസ് കെ.മാണി വിഭാഗം. കഴ ിഞ്ഞ ദിവസം രാത്രി കോട്ടയത്ത് ചേർന്ന യോഗത്തിലാണ് ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയുള്ള ഒത് തുതീർപ്പ് വേെണ്ടന്ന് ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചത്. സ്പീക്കർക്ക് വീണ്ടും കത്തുനൽകാനും തീരുമാനമ െടുത്തതായാണ് റിപ്പോർട്ടുകൾ.
അതേസമയം, കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഭാനേതൃത്വം ഇടപ്പെട്ട നടത്തിയ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടു. സഭാനേതൃത്വം ഇടപ്പെട്ട വിളിച്ച യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കാതിരുന്നതോടെയാണ് ചർച്ച ഫലപ്രാപ്തിയിലെത്താതിരുന്നത്.
ചെയർമാൻ മരിച്ചാൽ മകനാണ് ചെയർമാനെന്ന് പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന പ്രസ്താവനയുമായി പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും അദ്ദേഹം ചോദിച്ചു. പാർലമെൻററി പാർട്ടിയിൽ തീരുമാനങ്ങളെടുക്കുകയും സംസ്ഥാന കമ്മിറ്റിയിൽ അംഗീകാരം വാങ്ങുകയും െചയ്യുന്ന രീതിയാണ് കെ.എം. മാണി പിന്തുടർന്നത്. ഇൗ കീഴ്വഴക്കമാണ് ജോസ് കെ.മാണി തള്ളിപ്പറയുന്നത്. പാർട്ടിയിലിപ്പോൾ രണ്ടു പക്ഷമേ ഉള്ളു. സമവായത്തിെൻറ ആളുകളും പിളര്പ്പിെൻറ ആളുകളും. ജോസ് കെ.മാണി പാർട്ടി പിളർത്താൻ ശ്രമിക്കുകയാണ്. അഭിപ്രായ സമന്വയത്തിന് എതിരുനിൽക്കുന്നത് ജോസ് കെ.മാണിയാണെന്നും ജോസഫ് ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.